പ്രണയക്കുരുക്ക്

P.S. AbhayanWD
എത്ര സുന്ദരമായ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. അര്‍ച്ചന ഇത്ര വേഗം തന്‍റേതാകുമെന്ന് കരുതിയതല്ല. ഷിജു ഓര്‍ത്തു. എത്ര പെണ്ണുങ്ങടെ പിന്നാലെ നടന്നിരിക്കുന്നു. ഒന്നും സംഭവിച്ചില്ല. അര്‍ച്ചന എന്തായാലും അവരെപ്പോലെയല്ല. അവള്‍ക്ക് വിവരമുണ്ട്. പഴയ പൊലീസുകാരന്‍ ആയതിന്‍റെ ഗുണം ഇപ്പോഴാ അനുഭവിക്കുന്നത്. നാളെ രജിസ്റ്റര്‍ ഓഫീസില്‍ എത്തണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ മിഴിച്ചു നില്‍ ക്കുകയായിരുന്നു. വാലന്‍റൈന്‍സ് ഡേയില്‍ അവളെ സ്വന്തമാക്കാനാവുക സന്തോഷകരം തന്നെ.

ഏതവള്‍ക്കും പ്രണയലേഖനവും സമ്മാനപ്പൊതികളുമൊക്കെ നല്‍കാന്‍ അനുവദിക്കപ്പെട്ട ദിനം. വായിച്ചാല്‍ മനസിലാവാത്ത വരികളും ഹൃദയം പിളര്‍ന്നു നില്‍ക്കുന്ന അസ്ത്രവുമൊക്കെ ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ദിനം. മുന്‍പ് പൊലീസിനെ സേവിക്കാനായി ഒരുക്കിയെടുത്ത മസിലുകള്‍ വെറുതെ ഇറച്ചിക്കഷണങ്ങളായി ശരീരത്ത് ത്രസിച്ചു നില്‍ക്കുന്നു. പെണ്ണെന്നു കേട്ടാല്‍ ഷിജുവിന് ഭ്രാന്താവും. ചങ്ങലയ്ക്ക് ഭ്രാന്തായാല്‍ മൂലയ്ക്കു മാറ്റിയിടാം. ഷിജുവിനു ചാനല്‍ പോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

ആളു പാവമാണെകിലും വികൃതികള്‍ പലവിധമാണ്. ഷിജുവിന്‍റെ കൂട്ടുകാര്‍ ഒന്നടങ്കം അതു സമ്മതിക്കും. അതിലൊന്നിതാ. ബസില്‍ കയറിയാല്‍ എവിടെ നിന്നെന്ന് അറിയില്ല കൂടുതല്‍ കൈകള്‍ മുളയ്ക്കും. അപ്രതീക്ഷിതമായി ഷിജു ഒരുക്കുന്ന ചക്രവ്യൂഹത്തില്‍പ്പെട്ട് പരിക്ഷീണിതരായ പെണ്ണുങ്ങള്‍ പ്രതികരിക്കാന്‍ ആവാതെ കുഴയും. ഇനി ദേഹത്ത് ഒച്ച് ഇഴയുന്നതില്‍ ആരെങ്കിലും അസ്വസ്ഥയായി കളിയങ്കാട്ട് നീലി ആയാല്‍ ഷിജു കളം മാറ്റും.അടുത്ത ഇരയെ വൈകാതെ തന്നെ കണ്ടെത്തുകയുംചെയ്യും. ഈ പെണ്ണുങ്ങളെ വിശ്വസിക്കന്‍ കൊള്ളില്ല. കൃത്രിമമായി ആകാരവടിവ് സൃഷ്ടിച്ച് അതില്‍ അഹങ്കരിക്കുന്നവരുണ്ട്. ഫാഷന്‍ ചാനല്‍ മുടങ്ങാതെ കാണുതില്‍ നിന്നു കിട്ടിയ അറിവാണ്. അങ്ങനെ നെഗളിക്കുന്ന പെണ്ണുങ്ങടെ അഹങ്കാരം ശമിപ്പിക്കാന്‍ കള്ളി വെളിച്ചത്താക്കിയേ പറ്റൂ. അതിനു മാത്രമാ ഈ കഷ്ടപ്പാട്. അതാരും മനസിലാക്കുന്നില്ല എന്ന് സ്വകാര്യ ദു:ഖം ഷിജുവിനുണ്ട്.

ശല്യം സഹിക്കവയ്യാതെ നാട്ടിലെ പെണ്ണുങ്ങള്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കി. ഇസ്രയേലുമായി ചേര്‍ന്ന് ഭാരതം നടത്തുന്ന ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഷിജുവിനേം ഉള്‍പ്പെടുത്തണം എന്നായിരുന്നു അപേക്ഷ. ചന്ദ്രനിലേക്ക് പോയിക്കിട്ടണേ എന്നു മാത്രമാണ് അവര്‍ ആഗ്രഹിച്ചത്. എന്തായാലും ഒന്നു വേണ്ടിവന്നില്ല. ഷിജുവിനെ പൊലീസിലെടുത്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ കണ്ടത് എണ്ണത്തോണിയില്‍ നീന്തിത്തുടിക്കുന്ന ഷിജുവിനെയാണ്. കഠിനപരിശീലനത്തിനിടെ വടത്തില്‍ നിന്നു വീണതാണെന്ന് നാട്ടുകാര്‍ കരുതി.

P.S. AbhayanWD
അതല്ലാ,ക്യാമ്പിനു അല്‍പം മാറി താമസിക്കു മാധവിക്കുട്ടിയുടെ കയ്യാലപ്പുറത്തു നിന്ന് വീണതാണെന്ന് അസൂയക്കാരും പറഞ്ഞു. അതു തന്നെയൊയിരുന്നു സത്യം. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് ശിശുപാലന്‍ മഹാകുടിയനായിരുന്നു. എന്നും രാത്രി കുടികഴിഞ്ഞെത്തുന്ന ശിശുപാലന്‍ ഭാര്യയുമായി വഴക്കടിക്കും. മാധവിക്കുട്ടി ഓടി തൊഴുത്തില്‍ കയറും. ഇടിയും തൊഴിയും ഉള്‍പ്പെടെ കലാശക്കൊട്ട് അവിടെയാണ്. ഈ പലായനം മാധവിക്കുട്ടിയുടെ യുദ്ധതന്ത്രം കൂടിയാണ്. വീട്ടില്‍ അങ്കം നടന്നാല്‍ ശിശുപാലന്‍ കൈയില്‍ കിട്ടുന്നതൊക്കെ തല്ലി പൊട്ടിക്കുമെന്ന് മാധവിക്കുട്ടിക്ക് അറിയാം. അങ്കം കഴിഞ്ഞ് ചാണകവും വൈക്കോലുമൊക്കെ ദേഹത്തു പറ്റിയാല്‍ കുളിക്കാതെ കിടന്നുറങ്ങുത് എങ്ങനെ? അങ്ങനെ വൈകുന്നേരേത്തെ കുളി എന്ന ശീലം രാത്രിയിലേയ്ക്കു മാറ്റാന്‍ മനസ്സില്ലാ മനസ്സോടെ അവള്‍ തയാറായി.

പതിവുപോലെ ആഹാരം കഴിഞ്ഞ് ഉലാത്തുതിനിടെയാണ് ഷിജു അതു കണ്ടത്. ശിശുപാലന്‍റെ പറന്പിലെ മുരിങ്ങച്ചോട്ടില്‍ ഇത്തിരി വെട്ടം. ശിശുപാലന്‍റെ പതിവു കലാപരിപാടിയായ ഓട്ട പ്രദക്ഷിണവും ചാണകം മെഴുകലും കഴിഞ്ഞ് വിസ്തരിച്ചു കുളിക്കുകയാണ് മാധവിക്കുട്ടി. എന്‍റെ ദൈവമേ... ഈ ക്യാമ്പ് അവസാനിക്കാതിരുന്നെങ്കില്‍... എങ്ങനെ ഇവിടെ നിന്നൊന്ന് ചാടാം എന്നാലോചിച്ചു നില്‍ക്കുതിനിടെയാണ് നീരാട്ടുയോഗം വന്നു വീണത്. പണിതീരാത്ത മതിലില്‍ കയറിനിന്ന് മാധവിക്കുട്ടി ദേഹത്തെ ചെളി മുഴുവന്‍ കഴുകിക്കളഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമേ പിന്നീടുള്ള രാത്രികളില്‍ ഷിജു ഉറങ്ങിയിയുള്ളൂ.

ശിശുപാലനേക്കുറിച്ച് ഈയിടെയായി ഷിജുവിന് അത്ര മതിപ്പില്ല. ഓട്ടുവിളക്ക് കാലഹരണപ്പെട്ടതൊന്നും അയാള്‍ അറിഞ്ഞിട്ടില്ലേ. ഒരു ദിവസം വെള്ളമടിക്കു കാശുണ്ടെങ്കില്‍ ഒന്നാന്തരം ട്യൂബ് വാങ്ങിയിടാമായിരുന്നല്ലോ. ഭാര്യയോട് ആത്മാര്‍ത്ഥത ഇല്ലാത്ത ദുഷ്ടന്‍. വൈകാതെ കാര്യം മണത്തറിഞ്ഞ ശിശുപാലന്‍ ഭാര്യയുടെ നീരാട്ടിന് സംരക്ഷണം നല്‍കാന്‍ സ്വയം കരിമ്പൂച്ചയായി. മാധവിക്കുട്ടിയുടെ ദേഹത്തു നിന്ന് സോപ്പുപത ഒലിച്ചിരങ്ങുതു കണ്ട് നെടുവീര്‍പ്പിടുന്പോള്‍ കരിമ്പൂച്ചയുടെ ആക്രമണത്തില്‍ മതില്‍ പൊളിച്ച് ഷിജു തെറിച്ചു വീണു. വയറു നിറച്ച് കള്ള് കുടിക്കാത്തതിന്‍റെ കലിപ്പില്‍ നിലത്തു കിടക്കു ഷിജുവിന്‍റെ നെഞ്ചിന്‍ കൂട് സ്റ്റേജാക്കി ശിശുപാലന്‍ താണ്ഡവമാടി. പിറ്റേന്ന്, കൂട്ടുകാരുടെ സഹായത്തോടെ ഷിജു പകരം വീട്ടി. മതില്‍ പൊളിച്ചതിന് നഷ്ടപരിഹാരം നല്‍കി. വെറും മൂവായിരം രൂപ!

അങ്ങനെ നാട്ടിലെത്തി എണ്ണത്തോണിയില്‍ കിടന്ന് കരുത്ത് വീണ്ടെടുത്തു. എന്തായാലും ഇനി കാക്കി ഇടാനില്ല. നാട്ടില്‍ ശല്യം കലശലാവുതിനു മുന്‍പ് ഷിജുവിനെ മറ്റൊരു വകുപ്പിലേയ്ക്ക് പ്രതിഷ്ഠിച്ച് സര്‍ക്കാര്‍ മാനം കാത്തു. പുതിയ ജീവിതം തുടങ്ങിയപ്പോള്‍ മറ്റൊരു പരാതി ഷിജുവിനുണ്ടായി. നാട്ടില്‍ നിന്ന് എട്ട് മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താലേ ജോലി സ്ഥലത്ത് എത്തൂ. എന്തായാലും മറവിയിലായിരുന്ന പഴയ കരകൗശല വിദ്യകള്‍ പൊടി തട്ടിയെടുക്കാന്‍ അവസരമായി. അങ്ങനെയൊരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് അര്‍ച്ചനയെ കണ്ടുമുട്ടിയത്, അടുപ്പത്തിലായത്.

PTI
ഒക്കെ ദൈവ തീരുമാനമാവും. ഇനിയേതായാലും നന്നായേക്കാം. കടുത്ത തീരുമാനമാണ് കൈക്കൊണ്ടത്. അര്‍ച്ചന ഉള്ളപ്പോള്‍ വൃത്തികേടു കാണിക്കില്ല!

അര്‍ച്ചനയോട് പറ്റിച്ചേര്‍ ന്നു നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഷിജുവിന്‍റെ നിറം മാറും. ഒരിക്കല്‍ അര്‍ച്ചന അവന്‍റെ സഹായം തേടി.: ഏതോ അമേരിക്കന്‍ കമ്പനിയുടെ കേരളത്തിലെ കൊണാണ്ടറായ ബെന്നറ്റ് നിരന്തരമായി ശല്യം ചെയ്യുന്നു! പിറ്റേന്ന് ബെന്നറ്റിനെ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെറുതെ ചളുക്ക് മേടിക്കുത് എന്തിനാ? ശിശുപാലന്‍റെ ബാക്ക് കിക്ക് ഭീകര ഓര്‍മയായി തികട്ടിവന്നു. യുദ്ധഭൂമിയില്‍ അര്‍ച്ചനയുടെ കൂട്ടുകാരി പ്രിയയുടെ നെഞ്ചിടിപ്പ് പരിശോധിക്കുകയാണ് ബെന്നറ്റ്.

''ഷിജുവേട്ടാ, ഞാന്‍ പഠനം നിര്‍ത്താന്‍ പോവുകയാ...ഈ കശ്മലന്‍ ഉള്ള ട്രെയിനില്‍ ഞാന്‍ യാത്ര ചെയ്യില്ല.""
''പോട്ടെ മോളേ, നമുക്ക് വേണ്ടതു ചെയ്യാം. ഞാന്‍ അടുത്ത ആഴ്ച ലാലുവിനെ കാണുന്നുണ്ട് അപ്പോള്‍ പറയാം ഇക്കാര്യം""
മണ്ടിപ്പെണ്ണ് അതു വിശ്വസിച്ചു കാണും.

പതുക്കെ പതുക്കെ അര്‍ച്ചനയുമായി അടുത്തു. കുടുംബത്തില്‍ പിറന്ന പെണ്ണാണവള്‍. എല്ലാം പുരുഷനു സമര്‍പ്പിച്ച് അടങ്ങിയൊതുങ്ങി കഴിയാനാണ് അവള്‍ക്കു താല്പര്യം. ഐസ്ക്രീം പാര്‍ലറില്‍ പോയാലും തുണി എടുക്കാന്‍ പോയാലും അവള്‍ കാശു കൊടുക്കാറേയില്ലല്ലോ. ഇങ്ങനെയൊരു പെണ്ണിനെ എവിടെ കിട്ടും? നൂണ്‍ ഷോ കാണാന്‍ നിര്‍ബന്ധിച്ചാല്‍ അവള്‍ പറയും: അച്ഛന്‍ കാണും. അവടെ അച്ഛനെന്താ തിയേറ്ററില്‍ കപ്പലണ്ടി കച്ചവടമാണോ എന്നു ചോദിക്കാന്‍ നാക്കു ചൊറിഞ്ഞു വന്നു. എങ്കിലും ക്ഷമിച്ചു. നൂണ്‍ ഷോയൊക്കെ പിന്നെയൊണേലും കാണാമല്ലൊ.

അടുപ്പം മുറുകി വന്നു. അതിനിടെ പരാതി പോലെ പ്രിയ പറഞ്ഞു: ഇങ്ങനെ പോയാല്‍ അര്‍ച്ചനയ്ക്ക് വട്ടാവും. ഷിജു എന്തെങ്കിലും തീരുമാനിക്കണം. സ്നേഹിച്ചയാളെ കെട്ടാന്‍ പറ്റിയില്ലെങ്കില്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് അവള്‍ കഴിഞ്ഞ ദിവസം പറഞ്ഞു.


PTI
അങ്ങനെയിരിക്കെ ഇലെ അവള്‍ പറഞ്ഞു: വീട്ടില്‍ കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നു. ഇനി വയ്യ. നാളെ രജിസ്റ്റര്‍ വിവാഹം നടത്തണം. ഇല്ലെങ്കില്‍...അര്‍ച്ചന തേങ്ങി. ''നാളെ വേണോ? ഒരാഴ്ച കൂടി കഴിഞ്ഞു പോരേ?...""
'' വേണ്ടാ, നാളെ വേണം. നല്ല ദിവസമാ...വാലന്‍റൈന്‍സ് ഡേ. ആ ദിവസം വിവാഹം കഴിച്ചാല്‍ എന്നും നമ്മള്‍ ഓര്‍ത്തിരിക്കില്ലേ?
പെണ്ണ് മിടുമിടുക്കിയാണല്ലോ എന്ന് ഷിജു മനസില്‍ പറഞ്ഞു.

എഴുന്നേറ്റ ഉടന്‍ കുളിച്ച് കുട്ടപ്പനായി രജിസ്റ്റര്‍ ഓഫീസിലേയ്ക്ക് വച്ചു പിടിച്ചു. അര്‍ച്ചനയും പ്രിയയും കാത്തു നില്‍ക്കുന്നു. അര്‍ച്ചന ആകെ ത്രില്ലിലായിരുന്നു: ""ഷിജുവേട്ടാ, വേഗം വാ...രാഹുകാലത്തിനു മുന്‍പ് താലി ചാര്‍ത്തണം.'' പോക്കറ്റില്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന താലിയും കുഞ്ഞു മോതിരവും പുറം ലോകം കാണാന്‍ വെമ്പുന്നുണ്ടായിരുന്നു.

സാക്ഷികള്‍ രണ്ടാള്‍ വേണം! രജിസ്ട്രാര്‍ ചിരിച്ചു. ബാലന്‍ കെ. നായരെ ഓര്‍മിപ്പിക്കുന്ന ചിരി. ഇനിയിപ്പം ഈ നേരത്തു പോയി ആരെ കൊണ്ടുവരും? അര്‍ച്ചന പറഞ്ഞു: ബെന്നറ്റ് ഇപ്പോ വരും.

ബെന്നറ്റോ? അവനെന്തിനാ വരുന്നത്...അതൊന്നും ശരിയാവില്ല...ഓ. പണ്ട് പ്രിയയുടെ പള്‍സ് നോക്കി നോക്കി അവനും ഔദ്യോഗിക പക്ഷത്തായിക്കാണും.

" എന്തായാലും അര്‍ച്ചനേ, ഇങ്ങനൊരു നല്ല കാര്യത്തിന്...അവനെ വേണോ?'' ഷിജുവിന് വല്ലായ്ക തോന്നി.
" വേണം! ബെറ്റും ഇതു തന്നെയൊ ചോദിച്ചത്...സാക്ഷിയാവാന്‍ ഷിജുവിനെ മാത്രമേ കിട്ടിയുള്ളോ എന്ന്...ഞാന്‍ പറഞ്ഞു...ഷിജുവേട്ടന്‍ നല്ല ആളാ...പഴയ പൊലീസുകാരനാ ഇപ്പോള്‍ തൊപ്പി ഇല്ലാ എന്നേയുള്ളൂ എന്താലും മിടുക്കനാ എന്നൊക്കെ...''

ബെന്നറ്റിന്‍റെ ഹോണ്ട ആക്ടിവ ഗേറ്റു കടന്നു വരുന്നു. നടുക്കം പൂര്‍ത്തിയായി. എന്തിനാ ഇനി ജീവിക്കുന്നത്...?പ്രണയ ദിനമല്ലേ...ഏതു പൊലീസുകാരനും ഇന്നു മുച്ചീട്ടുകളിക്കാം. ആരും ചോദിക്കില്ല. പോക്കറ്റില്‍ നിന്ന് പൊതിയെടുത്ത് തുറന്നു. കുഞ്ഞു മോതിരം കൈയിലെടുത്ത് മറ്റൊന്നും ചിന്തിക്കാതെ ബലമായി പ്രിയയുടെ കൈ പിടിച്ച് വിരലില്‍ അണിയിച്ചു. ഇനി അവള്‍ മാത്രമാ ഒരാശ്രയം. താലി ഇരിക്കട്ടെ. എന്നിട്ട് ബെന്നറ്റുമായി കൊഞ്ചിക്കുഴഞ്ഞു നി അര്‍ച്ചനയോടായി പറഞ്ഞു: ഇപ്പോ കിട്ടും. അതെന്താണെന്നു മാത്രം അര്‍ച്ചനയ്ക്കു മനസിലായില്ല.