ആദായ നികുതി:4000 രൂപയുടെ ഇളവ്

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (17:47 IST)
WDFILE
ധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ച പുതിയ ബജറ്റ് പ്രകാരം ആദായ നികുതി നല്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും 4000 രൂപയുടെ ഇളവ് ലഭിക്കും. നേരത്തെ 11 0000 രൂപ വരെയുള്ളവരാണ് ആദായ നികുതി കൊടുക്കേണ്ടിയിരുന്നത്

പുതിയ പ്രഖ്യാപനപ്രകാരം 150000 രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി കൊടുത്താല്‍ മതി. പുതിയ പദ്ധതി പ്രകാരം 150000 രൂപ മുതല്‍ 3,00,000 വരെ വരുമാനമുള്ളവര്‍ 10 ശതമാനം ആദായം നികുതി നല്‍കണം.

3,00,000 രൂപ മുതല്‍ 5,00,000 രൂപ വരെ വരുമാനമുള്ളവര്‍ 20 ശതമാ‍നവും 5,00,000 രൂപയ്‌ക്ക് മുകളിലുള്ളവര്‍ 30 ശതമാനവും ആദായ നികുതി നല്‍കണം.

സ്‌ത്രീകളില്‍ 1,80,000 രൂപ വരെ വാര്‍ഷിക വരുമാനം നേടുന്നവര്‍ മാത്രമേ ഇനി ആദായ നികുതി കൊടുത്താല്‍ മതി. മുമ്പ് ഇത് 145 000 രൂപ ആയിരുന്നു. മുതിര്‍ന്ന വനിതകളില്‍ 225 000 രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ ആദായ നികുതി കൊടുത്താല്‍ മതി.

മുമ്പ് ഇത് 1,95,000 രൂപ ആയിരുന്നു. ഇന്ത്യയിലെ 1.1 ബില്യണ്‍ ജനസംഖ്യയില്‍ 32 മില്യണ്‍ ജനങ്ങള്‍ മാത്രമാണ് ആദായ നികുതി നല്‍കുന്നത്.