പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ബജ‌റ്റ് ദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച്

തിങ്കള്‍, 25 ജനുവരി 2021 (19:26 IST)
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം തുടരുന്ന കർഷകർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ബജറ്റ് ദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളിൽ നിൻനും കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
 
അതേസമയം റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരുന്ന ട്രാക്‌ടർ റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍