സജിന്‍, ഗോപിക അനില്‍ എന്നൊന്നും പറഞ്ഞാല്‍ ആരും അറിയണമെന്നില്ല. എന്നാല്‍, സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിയും എന്നു പറഞ്ഞാല്‍ കുടുംബ പ്രേക്ഷകരുടെ മനസ് നിറയും. അത്രയേറെ ആരാധകരാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്കുള്ളത്.
ശിവനും അഞ്ജലിക്കും കുടുംബ പ്രേക്ഷകരുടെ പന്തുണ മാത്രമല്ല ഉള്ളത്. സോഷ്യല്‍ മീഡിയയിലും ഇവര്‍ തന്നെയാണ് സൂപ്പര്‍ഹിറ്റ്. അത്രയേറെ ആരാധകരാണ് ഇവര്‍ക്കുള്ളത്. ഇന്‍സ്‌ററഗ്രാമില്‍ ഇരുവരുടെയും ഫാന്‍സ് പേജ് മാത്രം നൂറുകണക്കിനുണ്ട്. 'ശിവാഞ്ജലി' എന്ന പേരില്‍ ആരാധകര്‍ തുടങ്ങിയിരിക്കുന്ന ഫാന്‍സ് പേജില്‍ നിരവധി ഫോളോവേഴ്‌സും ഉണ്ട്.