'ഒടുവില്‍ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായി'; വിവാഹ ചിത്രം പങ്കുവെച്ച് മൃദുല വിജയ്

കെ ആര്‍ അനൂപ്

വെള്ളി, 9 ജൂലൈ 2021 (09:03 IST)
കഴിഞ്ഞ ദിവസമായിരുന്നു (ജൂലൈ എട്ടിന്) നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്യുടെയും വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോളിതാ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.
 
ഒടുവില്‍ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായെന്ന് എന്ന് പറഞ്ഞു കൊണ്ടാണ് താരം ആരാധകര്‍ക്കായി ചിത്രം പങ്കു വെച്ചത്. 
 
ആറു നെയ്ത്തുകാര്‍ മൂന്നാഴ്ചകൊണ്ടാണ് മൃദുലയുടെ വിവാഹ സാരി തയ്യാറാക്കിയത്. 
 
2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍