കുടുംബവിളക്കിലെ വില്ലത്തി ഇന്ദ്രജ; യഥാര്‍ഥ ജീവിതത്തില്‍ താന്‍ പാവമാണെന്ന് അമൃത, പ്രണയം തകര്‍ന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് താരം

വെള്ളി, 29 ഒക്‌ടോബര്‍ 2021 (12:18 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. രാത്രി എട്ട് മണിക്കാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നത്. 
 
കുടുംബവിളക്കിലെ ഡോ.ഇന്ദ്രജ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അടിമുടി വില്ലത്തിയാണ് ഇന്ദ്രജ. നടി അമൃത എസ്.ഗണേഷ് ആണ് ഇന്ദ്രജ എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഇന്ദ്രജയെ പോലെ അത്ര വില്ലത്തി അല്ലെന്നും വളരെ പാവമാണെന്നുമാണ് അമൃത പറയുന്നത്. 
 
യഥാര്‍ത്ഥ ജീവിതത്തില്‍ ഇന്ദ്രജയുമായി യാതൊരു സാമ്യവുമില്ലെന്ന് താരം പറയുന്നു. അമൃതയ്ക്ക് അമ്മയും അച്ഛനും മാത്രമാണുള്ളത്. അമ്മ ഡ്രൈവിങ് സ്‌കൂള്‍ നടത്തുകയാണ്. അച്ഛന്‍ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്യുന്നു. 'തിങ്കള്‍ കലമാന്‍' എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിലേക്ക് വിളി വരുന്നത് എന്നും താരം പറഞ്ഞു. വിളിച്ചപ്പോള്‍ തന്നെ പ്രതിഫലമോ സീരിയലിന്റെ പേരോ ഒന്നും ചോദിച്ചില്ല. കുടുംബവിളക്കില്‍ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ താന്‍ കിളിപോയ അവസ്ഥയിലായെന്നും അമൃത പറഞ്ഞു. കഥാപാത്രത്തിനുവേണ്ടി മുടിയൊക്കെ മുറിച്ചാണ് താന്‍ ലൊക്കേഷനില്‍ എത്തിയതെന്നും താരം പറയുന്നു. 
 
തന്റെ വ്യക്തിജീവിതത്തെ കുറിച്ചും അമൃത പറയുന്നുണ്ട്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ആ ബന്ധം പിന്നീട് തകരുകയായിരുന്നെന്നും അമൃത പറഞ്ഞു. ഇപ്പോള്‍ പ്രണയമില്ല, മുന്‍പ് ഉണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ പ്രണയം നാലു വര്‍ഷത്തോളം നീണ്ടു നിന്നു. വീട്ടിലൊക്കെ അറിയാമായിരുന്നെങ്കിലും വേര്‍പിരിയേണ്ടി വന്നെന്നും താരം പറയുന്നു. നോര്‍ത്ത് ഇന്ത്യന്‍ അദ്ദേഹം വളരെ പൊസസീവ് ആയിരുന്നെന്നും അമൃത പറഞ്ഞു. ഒടുവില്‍ ഇരുവരും പരസ്പരം പറഞ്ഞ് വേര്‍പിരിയുകയായിരുന്നെന്നും അമൃത പറഞ്ഞു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍