തമാശ ചാനലുമായി സുരേഷ് മേനോന്‍

ചൊവ്വ, 3 ജൂണ്‍ 2008 (15:41 IST)
WD
തമാശ അരങ്ങ് വാഴുന്ന കാലത്ത് ഒരു മുഴുവന്‍ സമയ കോമഡി ചാനല്‍ എന്ന ലക്‍ഷ്യവുമായി ഹിന്ദി തമാശനടന്‍ സുരേഷ് മേനോന്‍ എത്തുന്നു. വൈവിധ്യമാര്‍ന്ന ഉള്ളടക്കമാണ് സിനിമയിലും ടെലിവിഷന്‍ രംഗത്തും ഒരേപോലെ തിളങ്ങുന്ന കോമഡി താരത്തിന്‍റെ ലക്‌ഷ്യം.

അടുത്ത രണ്ട് മാസക്കാലത്തിനുള്ളില്‍ ലക്‍ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് സുരേഷിന്‍റെ കണക്കുകൂട്ടല്‍. ഇതിനായി തന്‍റെ 15 വര്‍ഷത്തെ ടെലിവിഷന്‍ രംഗത്തെ പ്രവര്‍ത്തി പരിചയം മുതല്‍ക്കൂട്ടാവുമെന്ന് സുരേഷ് കരുതുന്നു.

“ഇപ്പോള്‍ കോമഡി പരിപാടികള്‍ ഉണ്ട് എങ്കിലും വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തോടു കൂടി ഒരു മുഴുവന്‍ സമയ കോമഡി ചാനലിനുള്ള അവസരം ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനായി പരീക്ഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.”

“ടെലിവിഷന്‍ പരിപാടികള്‍ ജനസമ്മതിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത് അല്ലാതെ ടിആര്‍പി റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലല്ല”, സുരേഷ് മേനോന്‍ പറയുന്നു.

‘ക്രേസി 4’ എന്ന സിനിമയിലാണ് സുരേഷ് അവസാനമായി അഭിനയിച്ചത്. ഇതില്‍ സംഭാഷണമില്ലാത്ത ഒരു പ്രത്യേക കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക