ചാനല്‍ തുടങ്ങാനാവില്ലെന്ന് മനീഷ് തിവാരി: സര്‍ക്കാര്‍ ചാനല്‍ ത്രിശങ്കുവില്‍

തിങ്കള്‍, 19 നവം‌ബര്‍ 2012 (18:41 IST)
PRO
PRO
സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി. കേരളം ടെലിവിഷന്‍ ചാനല്‍ തുടങ്ങാനിരിക്കെയാണ് മനീഷ് തിവാരി നിലപാടവ്യക്തമാക്കിയത്.

കമ്പനികള്‍ക്കാണ് ചാനലുകള്‍ തുടങ്ങാന്‍ സാധാരണ അനുമതി നല്‍കാറുള്ളത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചാനലുകള്‍ തുടങ്ങാന്‍ കേന്ദ്ര നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ തുടങ്ങുന്ന ചാനലിന്റെ സി ഇ ഒ സണ്ണിക്കുട്ടിഎബ്രഹാമും മന്ത്രി കെ സി ജോസഫ് ചെയര്‍മാനുമാനുമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബ്രോഡ്‌കാസ്റ്റിംഗ് എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ടി വി ചാനലിന്റെ കണ്‍സള്‍ട്ടന്‍സി.

മാതൃഭൂമിയില്‍ നിന്നും ജയ്‌ഹിന്ദിന്റെ തലപ്പത്തേക്ക് പോയതാണ് സണ്ണിക്കുട്ടി എബ്രഹാം. പക്ഷേ ഒടുവില്‍ ഗ്രൂപ്പ് കളികളാല്‍ പുറത്തേക്കുള്ള വഴിതുറക്കുകയായിരുന്നുവെന്നും സണ്ണിക്കുട്ടിയ്ക്ക് അടുപ്പം എ ഗ്രൂപ്പുകാരോടും ഉമ്മന്‍‌ചാണ്ടിയോടുമാണെന്ന് ചില കോണുകളില്‍ നിന്നും കിംവദത്തികള്‍ ഉയര്‍ന്നിരുന്നു. ഇതാണ് സണ്ണിക്കുട്ടിക്ക് ജയ്ഹിന്ദിന് പുറത്തേക്ക് പോകാന്‍ കാരണമായതെന്നും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.

ഒടുവില്‍ കുറച്ചുകാലത്തിനു ശേഷം ഉമ്മന്‍‌ചാണ്ടി മന്ത്രിസഭയാണ് സണ്ണിക്കുട്ടിയുടെ കഴിവുകളും മറ്റും വിനിയോഗിച്ച് സര്‍ക്കാര്‍ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ചാനലുകളെപ്പറ്റി കേന്ദ്രവാര്‍ത്ത വിനിമയമന്ത്രി നയം വ്യക്തമാക്കിയതോടെ ഇത് വീണ്ടും കേരളാസര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും തിരിച്ചടിയായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക