മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ താരങ്ങളുണ്ട്. എന്നാൽ, ബിഗ് സ്ക്രീനിൽ നിന്നും പിന്നീട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ചുരുക്കം ചില ആളുകളേ ഉള്ളു. അവരിലൊരാളാണ് ധന്യ മേരി വർഗീസ്. മോഡലിങിലും പരസ്യ ചിത്രങ്ങളിലും സിനിമാ രംഗങ്ങളിലും തിളങ്ങിയ താരമാണ് ധന്യ.
രണ്ട് വര്‍ഷം മുമ്പാണ് ധാന്യ ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, അതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും സാധിച്ച് വെന്ന് താരം പറയുന്നു. മാത്രമല്ല ജീവിതത്തില്‍ അനുഭവമാണ് എന്റെ ഗുരുവെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കിലെന്നും ധന്യ പറയുന്നു.
തന്നെ പോലെ ഭര്‍ത്താവ് ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും പഠിച്ചുവെന്നും ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. സീരിയലിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ധന്യ. സീത കല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി തനിക്ക് സാമ്യത ഉള്ളതായി തോന്നിയെന്നും ധന്യ പറയന്നു.