‘ഇത് ചിലപ്പൊ വർക്ക് ഔട്ട് ആകും, കുറച്ച് മസാല ഇടാനുള്ളത് നമ്മുടെ കയ്യിലുണ്ട്‘ ; ഫേക്ക് പ്രണയം പ്ലാൻ ചെയ്യുന്ന സാന്ദ്രയും സുജോയും

ചിപ്പി പീലിപ്പോസ്
ശനി, 18 ജനുവരി 2020 (16:26 IST)
മലയാളി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്നേറികൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. ഒരോ ദിവസവും താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് മത്സരാര്‍ത്ഥികളായ അലക്സാന്ദ്രയും സുജോയുമാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള സംസാരങ്ങളൊക്കെ വീടിനുള്ളിൽ തകൃതിയായി നടക്കുന്നുണ്ട്. 
 
ഇരുവരുടെയും പ്രവൃത്തികളിൽ ഇവർ പ്രണയത്തിലാണെന്ന സൂചനയാണ് മറ്റ് അംഗങ്ങൾക്ക് തോന്നിയത്. ഇതോടെ, പലരും ഇവരെ തമ്മിൽ കളിയാക്കാനും തുടങ്ങി. എന്നാൽ, ഇന്നലെ രാത്രിയിൽ തങ്ങളുടെ ഒറിജിനൽ പ്ലാൻ എന്താണെന്ന് പരസ്പരം തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ട് പേരും. ബിഗ് ബോസ് പ്ലസിലാണ് ഈ രംഗങ്ങൾ കാണിച്ചിരിക്കുന്നത്. ഹൌസിനുള്ളിലെ സംസാരങ്ങളെല്ലാം ബന്ധിപ്പിച്ച് നോക്കുമ്പോൾ തങ്ങൾ പ്രണയത്തിലാണെന്ന രീതിയിലാണ് സംഭവം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 
 
ആദ്യ സീസണിലെ പേളിഷ് പ്രണയം പ്രേക്ഷകർ ഏറ്റെടുത്തതിനാൽ അത്തരമൊരു ട്രാക്ക് പരീക്ഷിച്ചാൽ, ആ രീതിയിൽ പരസ്പരം ഇടപെട്ടാൽ ബിഗ് ബോസ് തങ്ങളെ പ്രണയിതാക്കളായി സം‌പ്രേക്ഷണം ചെയ്യുമെന്നാണ് ഇവരുടെ കണ്ടെത്തൽ. എലിമിനേഷനിൽ നിന്നും സേവ് ആകാനുള്ള ഒരു ചാൻസ് കൂടെയാണ് ഹൌസിനുള്ളിലെ പ്രണയമെന്നാണ് സുജോ പറയുന്നത്. ഒപ്പം, ബിഗ് ബോസിന് ടി ആർ പി കൂട്ടാനും, കുറച്ച് മസാല ഇടാനും ഉള്ളത് നമ്മുടെ കണ്ടന്റ് ആണെന്നും സാന്ദ്ര പറയുന്നുണ്ട്. അത് അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്നാണ് ഇവരുടെ പ്ലാൻ. ഏതായാലും ഇരുവരുടെയും ഫേക്ക് പ്ലാൻ പുറംലോകത്തെ കാണിച്ച ബിഗ് ബോസിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. 
 
സുജോയുടെയും സാന്ദ്രയുടെയും സംഭാഷണം ഇങ്ങനെ:
 
സുജോ: ചിലപ്പോ ഒണ്ടല്ലോ? എലിമിനേഷനിൽ നിന്നും സേവ് ആകാനുള്ള ഒരു ചാൻസ് ആയിരിക്കും. 
സാന്ദ്ര: അതാ പറഞ്ഞത്. അതായിരിക്കാം. 
സുജോ: അവർക്കൊരു സ്റ്റോറി ഹുക്ക് ചെയ്യാൻ പറ്റിയ കണ്ടന്റ്, നമ്മൾ രണ്ടുപേരുമാണ്. 
സാന്ദ്ര: അവർ പ്രേമിക്കുവാണോ? എന്താണ് നടക്കുന്നത്? ആ ഒരു ക്യൂരിയോസിറ്റി ഇല്ലേ? അതാണ് അവർ ബിൽഡ് ചെയ്യുന്നത്. മേ ബീ ചാൻസസ് ആർ ദേർ. നമ്മൾ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചിട്ടെങ്കിലും നമ്മളെ കുറച്ച് കൂടി കൊണ്ട് പോകുവാൻ ശ്രമിക്കും. 
സുജോ: നീ ഇങ്ങനെ ഉറക്കെ പറഞ്ഞാൽ അവർ തെറ്റിദ്ധരിക്കും.
സാന്ദ്ര: എന്റെ ഊഹം വെച്ചിട്ട് പുറത്തേക്ക് കൊടുത്തേക്കുന്നത്, നമ്മൾ തമ്മിൽ എന്തോ ഉണ്ടെന്നുള്ള രീതിയിലാണെന്ന് എനിക്ക് തോന്നുന്നുണ്ട്. നീ നോക്കിക്കോ, ഈ ശനിയാഴ്ച ലാലേട്ടൻ എന്തൊക്കെയാ പറയാൻ പോകുന്നതെന്ന്. അവർക്ക് ടി ആർ പി കൂട്ടാനും, കുറച്ച് മസാല ഇടാനും ഉള്ളത് നമ്മുടെ കണ്ടന്റ് ആണ്. രജിത്തേട്ടൻ ഒരു കണ്ടന്റ് ആണ്. അതുപോലൊരു കണ്ടന്റ് ആണ് നമ്മളും. 
സുജോ: ഇത് ചിലപ്പൊ വർക്ക് ഔട്ട് ആകും. 
സാന്ദ്ര: ഇതെല്ലാം കഴിഞ്ഞ് എന്നെ വീട്ടിലേക്ക് കയറ്റുമോ എന്നാണ് എന്റെ സംശയം.  

അനുബന്ധ വാര്‍ത്തകള്‍

Next Article