Akhil Marar കുടുംബത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് അഖില്‍ മാരാര്‍, പ്രതീക്ഷിച്ചത് എഴുപതാമത്തെ ദിവസത്തില്‍, വീഡിയോ കാണാം
ഹിന്ദി ബിഗ് ബോസിലെ പോല എഴുപതാമത്തെ ദിവസത്തില്‍ വീട്ടുകാര്‍ ഹൗസിനകത്തേക്ക് വരുന്നതിനെ കുറിച്ച് വിഷ്ണു തന്നോട് പറഞ്ഞിരുന്നു എന്നും. അപ്പോള്‍ തന്റെ ചിന്ത എഴുപതാമത്തെ ദിവസം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാര്‍ അവിടെ വന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ അവിടെ നില്‍ക്കാന്‍ എന്റെ അവസ്ഥ ഭീകരം ആയിരിക്കും ഇവിടെ നില്‍ക്കാന്‍ അഖില്‍ മാരാര്‍ പറഞ്ഞു. ഞാന്‍ അവരെ മറന്നു ഇവിടത്തെ ഗെയിമുമായി ബന്ധപ്പെട്ട്
ഇവിടത്തെ ആക്ടിവിറ്റീസുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോള്‍ ആ ഒരു മൈന്‍ഡിനെ ബ്രേക്ക് ചെയ്ത് എന്റെ ഭാര്യയും മക്കളും വന്നാല്‍ പിന്നെ അവരെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയാല്‍ പിന്നെ എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റാത്ത ആകുമോ, അതുകൊണ്ട് ഇവിടെ വരല്ലേ എന്നാണ് ആദ്യമേ ഞാന്‍ പറഞ്ഞത്.
ടിക്കറ്റ് ടു ഫിനാലെ ഒക്കെ കഴിഞ്ഞ് മനസ്സ് പൂര്‍ണമായി പാകമായി കഴിഞ്ഞ ശേഷം ഷിജു ചേട്ടന്റെ വൈഫും കുട്ടികളും വന്നപ്പോള്‍ എന്റെ വൈഫും കുട്ടികളും വരും എന്നറിഞ്ഞപ്പോള്‍ മൈന്‍ഡ് ജഡ്ജ് ചെയ്തു ഓക്കേ അവര്‍ വരും പോകും എന്ന്. അതുകൊണ്ട് അവരെ ഹൗസിന് അകത്ത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവരീ ലോകം കണ്ടപ്പോഴും വലിയ സന്തോഷം തോന്നി. അതിലുപരി അവര്‍ പോയ ശേഷം ഇമോഷണലി എന്നെ വലിയ ബ്രേക്ക് ഔട്ട് ചെയ്തില്ല അവര്‍ പോയതിനുശേഷം. എന്റെ കുട്ടികള്‍ക്ക് സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ അഭിമാനിക്കാവുന്ന ഒരു നിമിഷമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.