എന്താണ് 'ഏ കച്ചുവാ'? ഇതിൽ ഇത്രമാത്രം ചിരിക്കാനുണ്ടോ?

ശനി, 27 ഒക്‌ടോബര്‍ 2018 (09:04 IST)
എല്ലാവരും ട്രോളാനും കമന്റ് ചെയ്യാനുമൊക്കെയായി ഇപ്പോൾ കൂടുതലായിം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് ഏ കച്ചുവ. എന്നാൽ ഇത് എന്താണെന്ന് പലർക്കും അറിയില്ല. നാളുകൾക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് കൂടുതൽ പ്രശസ്‌തി നേടിയത്.
 
ഏ കച്ചുവാ, ഏ കച്ചവാ എന്നെല്ലാം ഉപയോഗിച്ച്‌ സംഘപരിവാറിന്റെ അനുകൂല പ്രയോഗമായാണ് ഏ കച്ചുവാ മലയാളത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാൽ അതിന്റെ ചരിത്രം ഇങ്ങനെയാണ്. മുഗള്‍ സൈന്യത്തിന്റെ തലവനായിരുന്ന ഷേയ്സ്താ ഖാന്‍ എന്ന മിര്‍സ അബു താലിബിനെ മറാത്താ രാജാവായിരുന്ന ശിവാജി പരാജയപ്പെടുത്തിയതിനെ പ്രകീര്‍ത്തിച്ചുള്ള മറാത്തി ഭാഷയിലുള്ള പാട്ടില്‍ നിന്നുമാണ് ഏ കച്ചുവായുടെ വരവ്. എന്നാല്‍ ഏ കച്ചുവാ എന്നത് തെറ്റായ പ്രയോഗമാണ്. ഒറ്റ യുദ്ധം എന്നര്‍ത്ഥമുള്ള ഏകച് വാര്‍ എന്ന പദമാണ് ട്രോളുകളില്‍ ഏ കച്ചുവാ എന്ന് ഉപയോഗിക്കുന്നത്.
 
കനത്ത സുരക്ഷയുണ്ടായിട്ട് പോലും മുഗള്‍ ഭരണാധികാരിയായ ഷേയ്സ്താ ഖാനെ, ചെറിയ സേനയെ ഉപയോഗിച്ച്‌ കൊണ്ട് പോരാട്ടത്തിലൂടെ തോല്‍പിച്ച ശിവജിയുടെ വിജയ സ്മരണയില്‍ ഉള്ള ഗാനമാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനം. ഈ ഗാനത്തിലെ വരികളായ ഏകച് വാർ‍, ജുനാ ബുധവാര്‍ എന്നീ പദങ്ങളാണ് സജീവമാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍