‘എസ് എഫ് ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബി‌വിപി അല്ല’- വൃക്ഷത്തൈ നടേണ്ടെന്ന് പറഞ്ഞ എബിവിപി നേതാക്കൾക്ക് വനിത നേതാവിന്റെ തകർപ്പൻ മറുപടി

ബുധന്‍, 6 ജൂണ്‍ 2018 (14:41 IST)
തൃശ്ശൂരിലെ കുന്നംകുളം വിവേകാന്ദ കോളേജിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ക്യാമ്പസ് കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എ ബി വി പി പ്രവർത്തകർ തടയുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്.
 
മരത്തൈ നടേണ്ടെന്ന് ആവശ്യപ്പെടുന്ന എബിവിപി പ്രവര്‍ത്തകരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവിനെ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു. തൈ നടാനെത്തിയവരോട് നടാൻ അനുവദിക്കില്ലെന്നാണ് എ ബി വി പി പ്രവർത്തകർ പറയുന്നത്.
 
എന്നാല്‍ എസ്എഫ്‌ഐ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞ് അവരുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവ് സരിതയാണ് താരമായി മാറിയത്. വൃക്ഷത്തൈകളുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപിക്കാരോടു നിങ്ങള്‍ക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതു വിഡിയോയില്‍ കാണാം.
 
പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നുണ്ട്. തൈവയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈനട്ടിട്ടേ പോകൂ എന്നും പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട് എന്നും സരിത പറയുന്നുണ്ട്.
 
പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു. എസ്എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല തീരുമാനിക്കുന്നതെന്ന് സരിത അവര്‍ക്കു മറുപടിയും നല്‍കുന്നു. ഒടുവില്‍ തൈനട്ട ശേഷമാണ് എസ്എഫഐ പ്രവര്‍ത്തകര്‍ മടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍