നിലവില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ ഓരോന്നായി വഴിപിരിഞ്ഞു പോകുന്ന സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് അമിത് ഷാ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍’ എന്ന് പേരിട്ട് അനുരഞ്ജനത്തിന്റെ വഴിയിലേക്ക വന്നത്. എന്നാൽ, അനുനയത്തിന് മുന്നേ തന്നെ ബിജെപിയുടെ അടവുകളൊന്നും വിലപ്പോകില്ലെന്ന ശിവസേനയുടെ നയം അമിത് ഷായെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വൈകി പോയെന്നും, ഇതിന് നാല് വര്‍ഷങ്ങളും കുറച്ചധികം തിരഞ്ഞെടുപ്പ് തോല്‍വികളും ബിജെപിക്ക് വേണ്ടി വന്നെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറയുന്നു. രാജ്യത്തിന് മോദി-അമിത് ഷാ കൂട്ടുകെട്ട് ആവശ്യമില്ലെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.