മോഹൻലാൽ ഇരയ്‌ക്കൊപ്പമാണോ എന്നത് ആ ഒരൊറ്റ പ്രസ്ഥാവനയിൽ നിന്നും മനസ്സിലാക്കാം: പത്‌മപ്രിയ

Webdunia
ഞായര്‍, 13 ജനുവരി 2019 (10:14 IST)
മോഹൻലാലിന്റെ മീടൂ പരാമർശത്തിൽ വിമർശനവുമായി നടി പത്‌മപ്രിയ. മീ ടൂ ഫാഷനാണെന്ന തരത്തിലുള്ള നടൻ മോഹൻലാലിന്റെ പ്രസ്ഥാവന അന്ന് വൈറലായിരുന്നു. മോഹൻലാലിന്റെ പ്രസ്ഥാവനയെ എതിർത്ത് അന്ന് പലരും രംഗത്തുവന്നിരുന്നു.
 
മോഹന്‍ലാല്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന് വിശദീകരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ. 
 
നടനെന്ന നിലയിലും അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും മോഹന്‍ലാല്‍ എപ്പോഴും ഇരയായ നടിയ്‌ക്കൊപ്പമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീടു ഫാഷനാണെന്ന് പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നത് വ്യക്തമാണ്. 
 
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നത്. മലയാള സിനിമയിൽ അലൻസിയർ, മുകേഷ് തുടങ്ങിയവർക്കെതിരെ മീടൂ ആരോപണം വന്നതിന്റെ പിന്നാലെയാണ് മോഹൻലാലും അത്തരത്തിലൊരു പരാമർശവുമായി രംഗത്തെത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article