അമേരിക്ക ഭരിയ്ക്കാൻ ഒരു തമിഴ്നാട്ടുകാരിയ്ക്കാകും; കമല ഹാരിസിന് തമിഴിൽ കത്തെഴുതി എംകെ സ്റ്റാലിൻ

Webdunia
ചൊവ്വ, 10 നവം‌ബര്‍ 2020 (08:51 IST)
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് സ്വന്തം കൈപ്പടയിൽ തമിഴ് ഭാഷയിൽ കത്തെഴുതി എം കെ സ്റ്റാലിൻ. അടുത്ത ഉപ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളിൽ ഭാഷാ വികാരമുണർത്തുന്നതിനാണ് സ്റ്റാലിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം,
 
'കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായത് തമിഴ്നാട്ടുകാർക്ക് അഭിമനിയ്കാവുന്ന നേട്ടമാണ്. ലിംഗ സമത്വമാണ് ഡിഎംകെ എന്ന പ്രസ്ഥാനത്തിന്റെ ആശയം. അതുകൊണ്ട് കമലയുടെ വിജയം അത്തരം ഒരു പ്രസ്ഥാനത്തിന് വലിയ സന്തോഷം നൽകുന്നു. നിങ്ങളുടെ നിലപാടുകളും കഠിനാധ്വാനവും അമേരിക്ക ഭരിയ്ക്കാൻ ഒരു തമിഴ്നാട്ടുകാരിയ്ക്കാകും എന്ന് തെളിയിച്ചു.' സ്റ്റാലിൻ കത്തിൽ കുറിച്ചു. കമലാ ഹാരിസിനും ജോ ബൈഡനുമയച്ച കത്ത് സ്റ്റാലിൻ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article