‘അഭിമാന പ്രശ്നം, നിന്നേയും കൊല്ലും അവനേയും കൊല്ലും ’- യുവതിക്ക് പിതാവിന്റെ വധഭീഷണി

ചൊവ്വ, 20 നവം‌ബര്‍ 2018 (09:48 IST)
പ്രണയിച്ച് ഇതരമതസ്ഥനെ വിവാഹം കഴിച്ച യുവതിക്ക് പിന്താവിന്റെ വധഭീഷണി. വേങ്ങര ഊരകം സ്വദേശി നസ്‍ലയാണ് സംഭവത്തിൽ പിതാവും പ്രവാസിയുമായ അബ്ദുല്‍ ലത്തീഫിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ജൂലൈ 12 നായിരുന്നു നസ്‍ലയുടേയും വിവേകിന്‍റെയും വിവാഹം.
 
വിവാഹശേഷം നസ്‌ലയുടെ ബന്ധുക്കൾ നസ്‌ലയെ തട്ടിക്കൊണ്ട് പോകുകയും മാനസികരോഗിയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസായതോടെ ഇവർ യുവതി തിരികെ കൊണ്ടാക്കുകയായിരുന്നു. ഇപ്പോൾ, പ്രവാസിയായ അബ്ദുല്‍ ലത്തീഫ് ഈ പ്രശ്നം മൂലം ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
 
ദമ്പതികളെയും വിവേകിന്‍റെ അച്ഛനെയും കൊല്ലേണ്ടതു തന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമാണെന്ന് അബ്ദുൾ ലത്തീഫ് അടുത്തിടെ യുവതിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയാറായാണു വരുന്നത്. നേരിട്ടു മുട്ടാന്‍ തയാറായിക്കോ എന്നും സന്ദേശത്തിലുണ്ട്. 
 
മതം മാറാതെയാണ് കോഴിക്കോട് വൈരാഗി മഠത്തിൽവച്ച് നസ്‍ലയും വിവേകും വിവാഹിതരായത്. തട്ടിക്കൊണ്ടു പോയതിന് മാതാവ് ബുഷ്റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍