തട്ടിക്കൊണ്ടുപോയ ഒന്നര വയസ് പ്രായമായ കുട്ടിയ്ക്ക് കൊവിഡ് 19, പ്രതിയും പൊലീസുകാരും ഉൾപ്പടെ 22 പേർ ക്വാറന്റീനിൽ

Webdunia
ഞായര്‍, 17 മെയ് 2020 (11:28 IST)
ഹൈദെരബാദ്: തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്, പ്രതിയെയും കുടുംബവും, പൊലീസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 22 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഹൈദെരാബാദ് നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. തെരുവിൽ കഴിയുന്ന 22കാരിയൂടെ 18 മാസം പ്രായമായ ആൺകുഞ്ഞിനെ ഇബ്രാഹിം എന്നയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ ആടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടി.
 
സമീപത്തെ സിസിടിവ് ദൃശ്യങ്ങൾ പരിശോധിച്ചതോടെ രാത്രി പഴങ്ങൾ നൽകി കുട്ടിയെ ഇബ്രാഹിം ഇരുചക്ര വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകായിരുന്നു എന്ന് വ്യക്തമായി. തനിക്ക് ജനിച്ച ആൺ കുട്ടികൾ എല്ലാ മരിച്ചുപോയി എന്നും, ആൺകുട്ടി വേണമെന്ന ആഗ്രഹത്താലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്നും പ്രതി പൊലീസിൽ മൊഴി നൽകി, എന്നാൽ കുഞ്ഞിന്റെ അമ്മ മുഴുവൻ സമയവും മദ്യപാനിയാണ് എന്ന് വ്യക്തമായതോടെ കഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article