ഹിന്ദുവായ രാജശ്രീയെ സ്വന്തം മകളായി വളർത്തി, ഒടുവിൽ എല്ലാ അനുഗ്രഹത്തോടേയും വിഷ്ണുപ്രസാദിന്‌ കൈപിടിച്ച് നൽകി; സ്നേഹത്തിന്റെ പ്രതീകമായി അബ്ദുള്ളയും കദീജയും

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 17 ഫെബ്രുവരി 2020 (13:49 IST)
സ്നേഹത്തിനു മുന്നിൽ മതത്തിന്റെ വേലിക്കെട്ടുകൾക്ക് സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന വാർത്തയാണ് കാസർഗോഡ് ജില്ലയിലെ മേൽ‌പറമ്പിൽ നിന്നും വരുന്നത്. പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച് പോയ രാജശ്രീ എന്ന പെൺകുട്ടിയെ സ്വന്തം മകളെ പോലെ കണ്ട് വളർത്തി ഒടുവിൽ അവളുടെ വിശ്വാസങ്ങൾക്കനുസരിച്ച് വിഷ്ണുപ്രസാദ് എന്ന യുവാവിന് വിവാഹം കഴിപ്പിച്ച് നൽകിയിരിക്കുകയാണ് കൈനോത്ത് സ്വദേശി എ അബ്ദുള്ളയും ഭാര്യ കദീജയും. ഹസൻ കെയാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ശശികല ടീച്ചറുടെ പ്രസംഗം കേട്ട് കലി കയറി ഫഹദ് മോനെ കഴുത്തറുത്ത് കൊന്ന നാട്ടിലാണിത്..
നളിന്‍ കുമാറിന്റെ പ്രസംഗം കേട്ട് വികാരം കൊണ്ട്‌ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ കുത്തികൊന്ന നാട്ടില്‍... ഏതോ ഉത്തരേന്ത്യന്‍ സ്വാമിനീയുടെ വിഷ നാവ് കേട്ട് അയ്യൂബ് മൗലവിയെ ഇരുമ്പാണി തറച്ച പട്ടിക കൊണ്ട്‌ തല തല്ലി തകര്‍ത്ത നാട്ടില്‍ ആണിത്... 
 
കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിൽ...
 
പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച പെൺകുട്ടിയാണ് രാജശ്രീ. പത്ത് വര്‍ഷം മുമ്പ് അബ്ദുല്ലയുടെ വീട്ടിൽ എത്തിയ രാജശ്രീയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളർത്തി. ആരോരുമില്ലാതെ കുട്ടിയെ വേണമെങ്കിൽ ഒരു ലവ് ജിഹാദ് ഏര്‍പ്പാടു ചെയത് കെട്ടിച്ച് വിടാമായിരുന്നു!!! എന്നാൽ അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട്‌ തന്നെ, എല്ലാ ചിലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് വീട്ടുടമസ്ഥനായ കൈനോത്ത് സ്വദേശി എ.അബ്ദുല്ലയും ഭാര്യ കദീജ കുന്നരീയത്തും തീരുമാനിച്ചത്‌. അതാണ് മദ്രസയില്‍ പഠിപ്പിച്ചു വിട്ട ഇസ്ലാം.
 
മാതാപിതാക്കൾ നഷ്ടപ്പെട്ട, 12 വര്‍ഷമായി കൂടെ കഴിയുന്ന രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിനെ അബ്ദുല്ലയും കദീജയും ഏല്പിച്ചു.
 
ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങുകൾ വധുവിന്റെ ഭാഗത്ത് നിന്ന് അബ്ദുല്ല കൈനോത്ത് - ഖദീജ കുന്നരിയത്തും വരന്റെ ഭാഗത്ത് നിന്ന് കുടുംബക്കാരും സ്നേഹിതൻമാരു സുഹ്യത്തുക്കളും ജാതി മതഭേദമന്യേ സന്നിഹിതരായി. ടിപ്പു സുല്‍ത്താന്റെയും, മലബാര്‍ കലാപത്തിന്റെയും ഇല്ലാ കഥകളും നുണകളും ദിനംപ്രതി പറഞ്ഞ്‌ പരത്തി മത സാമുദായിക അന്തരീക്ഷം വിഷമായമാക്കാന്‍ ഓവര്‍ ടൈം പണി എടുക്കുന്ന ചാണക കൂട്ടത്തിനു ഇരുട്ടടി പോലെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇടക്കിടക്ക് ഇത്തരം മഹോന്നത വാർത്തകൾ വരുന്നത് വലിയ ആഘാതം തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍