വീട്ടില്‍ എത്തിയതോടെ അടിപിടി, ഭർതൃമാതാവ് തലയ്‌ക്കടിച്ചു; ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ആശുപത്രിയില്‍
ചൊവ്വ, 15 ജനുവരി 2019 (11:11 IST)
ശബരിമല ദർശനം നടത്തി വീട്ടിൽ തിരിച്ചെത്തിയ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചതായി ആരോപണം. ഭര്‍ത്താവിന്റെ അമ്മയാണ് ഇന്ന് പുലർച്ചയോടെ മര്‍ദ്ദിച്ചത്. പരുക്കേറ്റ കനകദുർഗയെ പൊലീസ് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ പെരുന്തൽമണ്ണയിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. ഭർത്താവിന്റെ ബന്ധുക്കളും ശാരീരികമായി ആക്രമിച്ചെന്ന് ഇവര്‍ പൊലീസിനോട് വ്യക്തമാക്കി.
അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് കനകദുര്‍ഗ വീണ്ടും പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്.
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി രണ്ടിനാണ് കനകദുർഗയും ഇവരുടെ സുഹൃത്ത് ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്.