ജയരാജും യേശുദാസും ചെയ്തത് ചതി? - വഞ്ചനയുണ്ടാകുമെന്ന് ഭഗ്യലക്ഷ്മി

വെള്ളി, 4 മെയ് 2018 (08:34 IST)
എല്ലായിടത്തും ചതിയും വഞ്ചനയുമുണ്ടാകുമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദേശീയ ചലചിത്ര പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് ജയരാജും ഗായകനുള്ള യേശുദാസും മാറി നിന്ന സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
 
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇത്തവണ ശ്രദ്ധേയമായത് കടുത്ത പ്രതിഷേധത്താലും ബഹിഷ്കരണത്താലുമാണ്. മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ ഉള്‍പ്പടെ 68 പേരാണ് പുരസ്കാര വിതരണം ബഹിഷ്കരിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
 
എല്ലായിടത്തും നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ് പോരാടുന്നത്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
 
ഫഹദ് ഫാസില്‍, പാര്‍വതി ഉള്‍പ്പടെയുള്ള മലയാളികള്‍ ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചത് ശ്രദ്ധേയമായി. മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ യേശുദാസും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ജയരാജും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍