ദുരിതപ്പെയ്‌ത്ത്; 12 പേർ മരിച്ചു, മൂന്ന് പേരെ കാണാതായി

Webdunia
ചൊവ്വ, 17 ജൂലൈ 2018 (08:01 IST)
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്‌ടം. തിങ്കളാഴ്‌ചയിലെ മഴക്കെടുതിയിൽ സംസ്ഥാനത്ത് 12 പേർ മരിച്ചു. മൂന്നുപേരെ കാണാതായി. സംസ്ഥാനത്ത് എട്ടുകോടിയുടെ  നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
 
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും കേരള, ലക്ഷദ്വീപ് തീരമേഖലയിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റിന്‌ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.
 
തിങ്കളാഴ്‌ച്ച പത്തനംതിട്ടയിൽ പമ്പയിൽ ശബരിമല തീർഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ  മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കിൽപ്പെട്ട്  കാണാതായത്. തലശ്ശേരി പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി (68), കോട്ടയം തലപ്പലം മേലമ്പാറ കുന്നത്ത് കെ.വി. ജോസഫ് (55), കാഞ്ഞിരപ്പള്ളി ചെറുവള്ളി ആറ്റുപുറത്ത് ശിവൻകുട്ടി (55), പത്തനംതിട്ട ഓതറ സ്വദേശിയായ മനോജ്‌ കുമാർ, കൊല്ലം  തേവലക്കര കൂഴംകുളങ്ങര വടക്കതിൽ വീട്ടിൽ അനൂപ് (കണ്ണൻ-12), കോയിവിള അജിഭവനത്തിൽ ബെനഡിക്ട് (46), മലപ്പുറം ചങ്ങരംകുളത്ത് ബകാഞ്ഞിയൂർ അദിനാൻ (14),  വയനാട് നാൽപ്പത്തിരണ്ടാം മൈലിൽ അജ്മൽ, ആലപ്പുഴ ചെങ്ങന്നൂർ തൈമറവുങ്കര പടിഞ്ഞാറ്റോതറ കല്ലുവെട്ടുകുഴിയിൽ വീട്ടിൽ മനോജ്കുമാർ (42), കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വെള്ളാരുക്കുത്ത് ആദിവാസിക്കോളനി നിവാസിയായ പുത്തൻപുരയിൽ ടോമി തോമസ് (57), കൊൽക്കത്ത ബർദുവാൻ ജില്ലയിലെ ഷിബു അധികാരി (36), കാസർകോട്‌ തൃക്കരിപ്പൂരിൽ ടി.പി.മുഹമ്മദ്‌ മുഷ്റഫ്(14) എന്നിവരാണ് മഴക്കെടുതിയിൽ മരിച്ചവർ.

അനുബന്ധ വാര്‍ത്തകള്‍

Next Article