'ശുദ്ധ അസംബന്ധം, അന്ധ വിശ്വാസം; അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും'

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2020 (13:53 IST)
മരണത്തിന് മണികൂറുകൾക്ക് മുൻപ് അനിൽ നെടുമങ്ങാട് ഫെയ്സ്ബുക്കിൽ സച്ചിയെ കറിച്ച് പങ്കുവച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. തന്റെ മരണം വരെ ഫെയ്സ്ബുക്കിലെ കവർ ചിത്രമായി സച്ചിയുടെ ചിത്രം കിടക്കുമെന്നായിരുന്നു അനിൽ നടുമങ്ങടിന്റെ പോസ്റ്റ്. നടന്റെ മരണത്തിന് ;പിന്നാലെ ഫീയ്സ്ബുക്ക് പോസ്റ്റ് അറം പറ്റി എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തന്നെ നടന്നു. അത്തരം പ്രചരണങ്ങൾക്കെതിരെ രംഗത്തുവന്നിരിയ്ക്കുകയാണ് ഹരീഷ് പേരടി.
 
'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ ജീവിച്ചു തീർത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കവച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു. 'ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ ജീവിച്ചു തീർത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്. ശുദ്ധ അസംബന്ധമാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്. അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും.' ഹരിഒഇഷ് പേരൈ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article