ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കുമോ?; നിലപാട് വ്യക്തമാക്കി എക്സൈസ് മന്ത്രി

റെയ്‌നാ തോമസ്

ശനി, 4 ജനുവരി 2020 (12:40 IST)
സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണ. മാർച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തിൽ പ്രഖ്യാപനമുണ്ടായേക്കും. അന്തിമ തീരുമാനം സിപിഐഎമ്മിലും, എൽഡിഎഫിലും ചർച്ച ചെയ്ത ചർച്ചചെയ്ത ശേഷം തീരുമാനിക്കും.തീരുമാനം തള്ളാതെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ.
 
ഒന്നാം തീയതി മദ്യവിൽപ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം.
 
എന്നാൽ, അന്തിമ തീരുമാനം സിപിഐഎമ്മിലും, എൽഡിഎഫിലും ചർച്ച ചെയ്തതിന് ശേഷമേ ഉണ്ടാകു. വാർത്തകൾ പൂർണമായി തള്ളാതെയായിരുന്നു എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം. മാർച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍