'നിനക്ക് അമ്മയും പെങ്ങളും ഇല്ലേടാ..', യുവാവിനെ ഷൂ ഊരി പൊതിരെ തല്ലി വനിതാ പൊലീസ് ഉദ്യോഗസ്ഥ !

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (20:27 IST)
ലക്‌നൗ: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ഷൂ ഊരി തല്ലി പൊലീസുകാരി. നിനക്ക് അമ്മയും പെങ്ങളുമില്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവാവിനെ ഉദ്യോഗസ്ഥ മര്യാദ പഠിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവിനെ പരസ്യമായി ഷൂ ഊരി അടിച്ച പൊലീസ് ഉദ്യോഗസ്ഥ ചഞ്ചല്‍ ചൗരസിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. 
 
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ബിത്തൂരിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴി വിദ്യാര്‍ത്ഥികളെ നയീം ഖാന്‍ എന്ന യുവാവ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികളെ പിന്തുടർന്നെത്തിയ ഇയാള്‍ അശ്ലീല ചുവ നിറഞ്ഞ പാട്ട് പാടുകയായിരുന്നു. ഇതോടെ പെൺകുട്ടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. 
 
ഇതോടെ വനിതാ കോണ്‍സ്റ്റബിള്‍ ചഞ്ചല്‍ ചൗരസിയ സംഭവസ്ഥലത്തെത്തുകയും നയീം ഖാനെ പിടികൂടുകയുമായിരുന്നു. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചല്‍ പിന്നീട് ഷൂ ഊരി മര്‍ദിക്കുകയായിരുന്നു. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിരവധി തവണ ഇയാളെ പൊലീസുകാരി തല്ലുന്നത് കാണാന്‍ സാധിക്കും. വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article