കാലൊടിഞ്ഞതായി അഭിനയിച്ചുതകർത്ത് നായ, വീഡിയോ വൈറൽ !

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (16:58 IST)
കാര്യങ്ങൾ സാധിക്കുന്നതിനും, ആളുകളുടെ ശ്രദ്ധ നേടാനുമെല്ലാം ജീവിതത്തിൽ അൽപമൊക്കെ അഭിനയികുന്നവരാണ് നമ്മൾ മനുഷ്യർ അല്ലേ. എന്നാൽ അഭിനയം മനുഷ്യാർക്ക് മാത്രം സാധിക്കുന്ന കലയാണ് എന്ന് പറഞ്ഞാൽ ഇനി സമ്മതിച്ച് തരനാകില്ല. കാരണം അത് തങ്ങൾക്കും സാധിക്കും എന്ന് തെളിയിക്കുകയാണ് ഒരു നായ.
 
കാല് ഒടിഞ്ഞു തൂങ്ങിയതായി അഭിനയിച്ച് തകർത്ത് ആളുകളെ കബളിപ്പിക്കുന്ന ഒരു നയയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. ബാങ്കോക്കിലാണ് സംഭവം. പിന്നിലെ കാലുകളിൽ ഒന്ന് ഒടിഞ്ഞുതൂങ്ങിയതുപോലെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങുന്നതാണ് നായയുടെ തന്ത്രം. മുഖത്ത് ദയനീയ ഭാവം വാരി വിതറുന്നുണ്ട് നായ.
 
ഭക്ഷണത്തിനും വെറുതെ ആളുകളുടെ ശ്രദ്ധയകർശിക്കനുമെല്ലാം വേണ്ടിയാണ് നായയുടെ ഈ അഭിനയ പ്രകടനം. നായയുടെ ദയനീയ ഭാവം കണ്ട് ബൈക്കിലെത്തിയ ഒരാൾ നായയെ നോക്കുന്നത് വീഡിയോയിൽ കാണാം. ഇയൾ വിളിക്കുന്നതോടെ അഭിനയം എല്ലാം മതിയാക്കി നാലുകാലിൽ ഓടിച്ചെല്ലുന്നുണ്ട് നായ. ഈ പ്രദേശത്തെ നാട്ടുകാർക്ക് ഈ നായയെ കുറിച്ച് നന്നായി അറിയാം. പ്രദേശവാസിയായ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  

Ahahaha, clever dog!
Canny street mutt fakes a broken leg to get attention and food from passers-by in Bangkok pic.twitter.com/4NzMP8hido

— Mad eagle (@notavulture) August 28, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍