മഴക്കെടുതിയില്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറാകുമ്പോള്‍ കൈത്താങ്ങായി ചലച്ചിത്ര താരം അമല പോളും. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും താരം നേരിട്ട് വാങ്ങുകയും ക്യാമ്പുകളിൽ എത്തിക്കുകയും ചെയ്തു.
ഷൂട്ടിംഗിനിടെ കൈക്ക് പരിക്കേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമല. കൈയ്ക്കേറ്റ പരുക്കൊന്നും കാര്യമാക്കാതെയുള്ള അമലയുടെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. അതോ അന്ത പറവൈ എന്ന ചിത്രത്തിന്റെആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരിക്ക് പറ്റിയത്.
നേരത്തേ കേരളത്തിന്റെ ദുരിതത്തിൽ നടി നയൻതാരയും പങ്കാളി ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ താരം സംഭാവന നല്‍കി. പ്രളയക്കെടുതി അതിരൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.
നടന്മാരായ വിജയ് സേതുപതിയും ധനുഷും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന്‍ ചെയ്‌തിരുന്നു. ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവുമാണ് സംഭവാന ചെയ്‌തത്.
കേരളത്തിന് കഴിയാവുന്ന സഹായം ചെയ്‌തു നല്‍കണമെന്ന് തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ഥിച്ചിരുന്നു. 10 ലക്ഷം രൂപയാണ് വിശാല്‍ കേരളത്തിന് നല്‍കിയത്.
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, താര സഹോദരന്മാരായ സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് നടി രോഹിണി തുടങ്ങിയവര്‍ ധനസഹായം നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
കമല്‍ ഹാസനും കാര്‍ത്തിയും തുക കൈമാറി. കഴിഞ്ഞ ദിവസം കാര്‍ത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് തുക കൈമാറിയത്.