ഗ്രാഫിക്ക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്കൂട്ടർ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതു അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.ശമ്പളമില്ലാത്ത തന്റെ കയ്യില്‍ ചിലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടെ ഇതും പറയുന്നു – “നമ്മള്‍ അതിജീവിക്കും” എന്ന്. ഏതായാലും പോസ്റ്റ് വൈറലായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന.