വടി കൊടുത്ത് അടി വാങ്ങി; പ്രകാശ് രാജിന്റെ പരാതിയില്‍ ന്യൂസ് പോര്‍ട്ടലിനെതിരെ കേസ്

വ്യാഴം, 5 ഏപ്രില്‍ 2018 (10:47 IST)
വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്ന ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നടനും സംവിധായകനുമായ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെയാണ് താരം കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതി സ്വീകരിച്ചതായും പോര്‍ട്ടലിന്റെ എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോര്‍ട്ടലില്‍ വന്ന വാര്‍ത്തകള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. ഇത് തുടര്‍ച്ചയായതോടെയാണ് പരാതി നല്‍കിയതെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് പ്രകാശ് രാജിനെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ പോസ്റ്റ്കാര്‍ഡ് പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍