റോഡിൽ അപകടമുണ്ടാക്കി മണൽ; സ്വന്തം പാന്റ് ഊരി മണൽ തുടച്ചുനീക്കി മധ്യവയസ്കൻ !

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (17:12 IST)
റോഡിൽ അപകടം ഉണ്ടാക്കുന്ന വിധത്തിൽ എന്തെലും കിടന്നാൽ അതോന്ന് എടുത്തുമാറ്റി യാത്ര ചെയ്യാനുള്ള ക്ഷമപോലും ആരും കാട്ടാറില്ല. അത്രക്ക് തിരക്കിലാണ് എല്ലാവരും. എന്നാൽ റോഡിൽ അപകടം ഉണ്ടാക്കും വിധത്തിൽ പരന്നുകിടന്ന മണൽ സ്വന്തം പാന്റ് ഊരി വൃത്തിയാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കല്യാണിൽ മനോജ് വാഗ്‌മാരെ എന്ന മധ്യവയസ്കൻ.
 
റോറിലെ പരന്നു കിടക്കുന്ന മണലിൽ നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി ഇരുചക്ര യാത്രക്കാർ അപകടത്തിൽ പെട്ടിരുന്നു. ഇത് കണ്ട മനോജ് അധികൃതരെ വിവരമറിയിച്ചു. വാർഡ് ഓഫീസറെ ഉൾപ്പടെ ബന്ധപ്പെട്ടെങ്കിലും റോഡ് വൃത്തിയാക്കാൻ ഒരു ദിവസമെങ്കിലും വേണ്ടിവരും എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതോടെ റോഡ് സ്വയം വൃത്തിയാക്കാൻ മനോജ് തീരുമാനിക്കുകയായിരുന്നു.
 
ഈസ്റ്റ് കല്യാണിലെ ചാകി നകക്കിനും സുചക് നകക്കും ഇടയിലുള്ള റോഡിലെ മണൽ സ്വന്തം പാന്റ് ഉപയോഗിച്ച് മനോജ് തുടച്ചുനിക്കി. അത്ഭുതത്തോടെയാണ് പലരും മനോജിന്റെ പ്രവർത്തിയെ നോക്കിക്കണ്ടത്. ഇതുവാഴി കടന്നുപോയ ഒരു ആരോ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article