അബ്‌ദുള്ളക്കുട്ടിക്ക് ബിജെപിയിലേക്ക് സ്വാഗതം: വാതിലുകൾ തുറന്നിട്ട് ശ്രീധരൻപിള്ള

തിങ്കള്‍, 24 ജൂണ്‍ 2019 (20:19 IST)
എ പി അബ്ദുള്ളക്കുട്ടി വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻപിള്ള. അബ്ദുള്ളക്കുട്ടി ബി ജെപി നേതാക്കളെ കണ്ടിരുന്നതായും. വികസനങ്ങളെ അംഗീകരിക്കുന്നവരെ ബിജെപി എന്നും ഉൾക്കൊള്ളുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന ബി ജെപി അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. 
 
പാർലമെന്റ് മന്ദിരത്തിൽവച്ച് ബുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തർ മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബിജെപിയിലേക്ക് ക്ഷണീച്ചതായും ബിജെപിയിൽ അംഗത്വമെടുക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും അബ്ദുള്ളക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.
 
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം നേരിട്ടതിന് പിന്നാലെ മോദിയെ ഗാന്ധിയനായി ചിത്രീകരിച്ച് പുകഴ്ത്തി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത വിമർശനം ഉയർന്നതോടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയായിരുന്നു. ബിജെപിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി രംഗത്തെത്തിയത് എന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍