വെബ്ബിന്‍റെ പിതാവിന് ഇന്ന് പിറന്നാള്‍

വെബിന്‍റെ പിതാവ് ടീം ബെര്‍ണേഴ്സ് ലീ യുടെ 53 മ്ത് പിറന്നാളാണ് ഇന്ന് 1955 ജൂണ്‍ 8 ന് ലണ്ടനിലാണ് ജനിച്ചത്. ഇദ്ദേഹം ബ്രിട്ടീഷ് വംശജനാണ്.വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിച്ചത് കൂടാതെ അദ്ദേഹം ഇതിന്‍റെ വളര്‍ച്ചയെ നിരീക്ഷിക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്‍റെ തലവന്‍ കൂടിയാണ്.

ആദ്യത്തെ വെബ് ബ്രൗസറായ വേള്‍ഡ് വൈഡ് വെബ് ( 1991 ഫെബ്രുവരി 26 നാണ് സര്‍ തിമോത്തി ജോണ്‍ ബര്‍ണേഴ്സ് ലീ (ടിം ബര്‍ണേഴ്സ് ലി) ആദ്യമായി പരീക്ഷിച്ചത്. ഇന്‍റര്‍നെറ്റ് വഴി ലോകത്തെ ഒരു കുടക്കീഴിലാക്കാന്‍ ഈ സാങ്കേതിക വിദ്യയുടെ സഹായം എടുത്തു പറയത്തക്കതാണ്.

സാധാരണ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ കൂടാതെ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഫയല്‍ ഉപയോഗിക്കുന്ന ആദ്യ പ്രോഗ്രാമാണ്. ലീയുടെ ഹൈപ്പര്‍ ടെക്സ്റ്റ് ടെക്നോളജിയാണ് ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വെബ് ഫയലുകളെ ഏത് കമ്പ്യൂട്ടറിലും നിന്നു കാണാനും ഡൗണ്‍ ലോഡ് ചെയ്യാനും അവയെ ലിങ്കുകള്‍ വഴി ബന്ധിപ്പിക്കാനും അവസരമൊരുക്കിയത്.

1994 ബെര്‍ണേഴ്സ് ലീ മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസില്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (ഡബ്ള്യു 3 സി) സ്ഥാപിച്ചു. ഇന്‍റര്‍നെറ്റിന്‍റെ ഗുണനിലവാരം കാലത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കുന്നതിനായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം പല കമ്പനികളെയും ഡബ്ള്യു 3 സി യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്‍റെ പല നേട്ടങ്ങളും വെബ് സൈറ്റില്‍ കാണാന്‍ കഴിയും. 1996 ല്‍ പാക്കണ്‍ വ്യൂം ലീയുമായി ചേര്‍ന്ന് ഡബ്ള്യു 3 സി ഒരു കാസ്കേഡിംഗ് സ്റ്റൈല്‍ ഷീറ്റ്സ് (സി.എസ്.എസ്) എന്ന നിലവാരം കൊണ്ടുവന്നു. എന്നാല്‍ 2000-2001 വരെ നിലവിലുള്ള ബ്രൗസറുകള്‍ക്ക് സി.എസ്.എസ്.പിന്‍താങ്ങാന്‍ പറ്റിയിരുന്നില്ല.

വെബ് സ്വാതന്ത്ര്യത്തിനുള്ള ആദ്യ സംരംഭമായി ബെര്‍ണേഴ്സ് ലീ സി.എസ്.എസിനെ കരുതുന്നു. 2004 ഡിസംബറില്‍ യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സതാംപ്റ്റണില്‍ വച്ച് കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രൊഫസര്‍ഷിപ്പ് അദ്ദേഹം ഏറ്റു വാങ്ങുകയുണ്ടായി.

വേള്‍ഡ് വൈഡ് വെബ്ബിന്‍റെ പിതാവ് ബര്‍ണേര്‍സ് ലീ മിലേനിയം ടെക്നോളജി അവാര്‍ഡിനും അര്‍ഹനായി.ഒരു മില്യണ്‍ യൂറോ (671,000 പൗണ്ട്) ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഫിനീഷ് ടെക്നോളജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിലേനിയം ടെക്നോളജി അവാര്‍ഡിന്‍റെ പ്രഥമ ജേതാവാണ് ബര്‍ണേര്‍സ് ലീ.

1991 ല്‍ ലീ അവതരിപ്പിച്ച ഇന്‍റര്‍നെറ്റ് പേജ് ബ്രൗസ്, ലിങ്ക് എന്നിവ നെറ്റ് സാമ്രാജ്യത്തില്‍ വിപ്ളവങ്ങള്‍ സൃഷ്ടിച്ചു. ലീയെ നേരത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്നൈറ്റ് പദവി നല്‍കി ആദരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക