കേക്ക് ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. രുചിവൈവിധ്യമൊരുക്കി പലതരം കേക്കുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. വിശേഷദിവസങ്ങളില്‍ ആണ് മിക്കപ്പോഴും കേക്ക് വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ഞായറാഴ്ചകളിലും വൈകുംനേരങ്ങളിലും ഇത്തിരി മധുരമൊക്കെ ആകാം എന്ന് തോന്നുമ്പോഴൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് പൈനാപ്പിള്‍ കേക്ക്.
ഐസിങ് ഷുഗര്‍ - 3 കപ്പ്
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ നന്നായി ചേര്‍ത്തടിച്ച് മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ (4 എണ്ണം) ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
മൈദ, ബേക്കിങ് പൗഡര്‍, എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിനിടുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ കോഴിമുട്ടയുടെ വെള്ള മാത്രം എടുത്ത് അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക.