ഓറഞ്ച് പുഡ്ഡിംഗ്‌

തിങ്കള്‍, 6 മെയ് 2013 (18:06 IST)
പുഡ്ഡിംഗ്‌ ഇഷ്‌ടപ്പെടുന്നവര്‍ അധികം പരീക്ഷിക്കാത്ത ഇനമാണ് ഓറഞ്ച് പുഡ്ഡിംഗ്‌. വേഗത്തില്‍ പാകം ചെയ്യാമെന്നതാണ് ഈ പുഡ്ഡിംഗിന്‍റെ പ്രത്യേകത.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മുട്ട - എട്ട്‌ എണ്ണം
അമേരിക്കന്‍ മാവ്‌ - രണ്ട്‌ പിടി
പഞ്ചസാര - ആറ്‌ ടേബിള്‍ സ്പൂണ്‍
ജാതിക്കാ പൊടിച്ചത്‌ - കുറച്ച്‌
ഓറഞ്ച് നീര് - നാല്‌ കപ്പ്‌

പാകം ചെയ്യേണ്ട വിധം

മുട്ട അടിച്ച്‌ പതയ്ക്കുക. അതില്‍ അമേരിക്കന്‍ മാവും പഞ്ചസാരയും വിതറി കട്ട കെട്ടാതെ ഇളക്കി അതില്‍ ജാതിക്ക പൊടിച്ചതും ചേര്‍ക്കണം. നാല്‌ കപ്പ്‌ ഓറഞ്ച് നീര് ചേര്‍ത്ത്‌ നല്ലവണ്ണം അടിച്ചു പതയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണമയം പുരട്ടി അതിലൊഴിച്ച്‌ ആവിയില്‍ വേവിച്ച്‌ തണുത്ത ശേഷം ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക