ഇംഗ്ലീഷ് മഫിന്‍സ്

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മുട്ട രണ്ട്
പാല് അരക്കപ്പ്
ബട്ടര്‍- മൈദ 1 1/2 കപ്പ്
ബേക്കിംഗ് പൌഡര്‍ 1 ടീസ്പൂണ്‍
പഞ്ചസാര അരക്കപ്പ്
ഉപ്പ് 1/2 ടീസ്പൂണ്‍
തേന്‍ 1/4 കപ്പ്

പാകം ചെയ്യേണ്ട വിധം:

മുട്ട ഫോര്‍ക്കുകൊണ്ട് അടിയ്ക്കുക. ഇതില്‍ ഉരുക്കിയ ബട്ടറും പാലും ചേര്‍ത്തിളക്കുക. മൈദ ബേക്കിംഗ് പൌഡറുമായി ചേര്‍ത്തരിച്ചതും പഞ്ചസാര പൊടിച്ചതും ഇതില്‍ ചേര്‍ത്ത് ചെറുതായി ഇളക്കുക. ചേരുവ ഒരുവിധം കട്ടിയായിരിക്കണം. ഓരോ മഫിന്‍ കപ്പിന്‍റെയും അടിയില്‍ ഒരു ടീസ്പൂണ്‍ തേനൊഴിക്കുക. മൂന്നില്‍ രണ്ടുഭാഗം കൂട്ടും ഒഴിച്ച് 165 ഡിഗ്രിയില്‍ ബേക്കുചെയ്യണം.

വെബ്ദുനിയ വായിക്കുക