അഞ്ചുമിനിറ്റുകൊണ്ട് ഒരു ഉഗ്രൻ നാലുമണി പലഹാരം, ബ്രഡ് ബനാന ബോൾസ് !

ഞായര്‍, 11 നവം‌ബര്‍ 2018 (17:22 IST)
നലുമണിക്ക് എളുപ്പത്തിൽ ഉണ്ടാക്കാ‍വുന്ന പലഹാരങ്ങളാണ് എല്ലാവർക്കും ഇഷ്ടം. ജോലി കഴിഞ്ഞ് വന്ന് കുട്ടികൾക്ക് വേഗത്തിൽ ഉണ്ടാക്കിക്കൊടുക്കാവുന്ന  സിംപിളും എന്നാൽ ടേയ്സ്റ്റ്ഫുള്ളുമായ ഒരു പലഹാരമാണ് ബ്രെഡ് ബനാന ബോൾസ്.
 
ബ്രഡ് ബനാന ബോൾസ് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ  
 
ബ്രഡ് - 5 എണ്ണം അരികുകൾ കളഞ്ഞത് 
നേന്ത്രപ്പഴം - ഒന്ന് ചെറുതായിഒ അരിഞ്ഞത്
നെയ്യ് - രണ്ട് ടിസ്പൂൺ
പഞ്ചസാര - രണ്ട് ടീസ്പൂൺ
ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
അൽ‌പം ബ്രഡ് പൊടിച്ചത്
എണ്ണ വറുക്കാൻ ആവശ്യത്തിന്
 
ബ്രഡ് ബനാന ബോൾസ് ഉണ്ടാക്കുന്നവിധം നോക്കാം
 
ആദ്യം ഒരു പാൻ ചൂടാക്കി രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് വഴറ്റുക. രണ്ട് ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് ‌അൽ‌പനേരം കൂടി വഴറ്റിയ ശേഷം മാറ്റി വക്കാം.  
 
അടുത്തതായി ബ്രഡ് എടുത്ത് ബ്രഡിന്റെ അരികുകൾ വെള്ളത്തിൽമുക്കി സോഫ്റ്റാക്കി എടുക്കുക.ഇതിലേക്ക് ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് ബോളാക്കിയെടുക്കുക. ഇത് ബ്രഡ് പൊടിയിൽ മുക്കിയെടുത്ത ശേഷം നന്നായി ചൂടായ എണ്ണയിൽ വറുത്തെടുക്കാം. ബ്രഡ് ബനാന റോൾ റെഡി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍