അസൂസ് സെന്‍ഫോണ്‍ 3 ഡീലക്സ് പതിപ്പ് തായ്‌വാനില്‍ പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസറിന്റെ മികവുമായാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ഈ മാസത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും. 52,000 രൂപയാണ് വില.
256 ജി.ബി ഇന്റേണല്‍ മെമ്മറിയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. 5.7 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയുള്ള ഈ ഫോണിന് ആറ് ജി ബി റാമാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ ഫോര്‍കെ വീഡിയോയുള്ള 23 മെഗാപിക്സല്‍ സോണി സെന്‍സര്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 3000 എം.എ.എച്ച് ബാറ്ററി, യുഎസ്ബി 3.0 പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 32 ജി ബി ഇന്റേണല്‍ മെമ്മറിയും നാല് ജി ബി റാമുമുള്ള പതിപ്പും ലഭ്യമാണ്.