ഷവോമി റെഡ്മീ 3യുടെ പിന്‍ഗാമി റെഡ്മീ 4 വിപണിയിലേക്കെത്തുന്നു
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മീ 4 വിപണിയിലേക്കെത്തുന്നു. ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നിന്നാണ് ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ എത്തുന്ന ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13,000ത്തിന് അടുത്ത വില വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള അഞ്ച് ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.4 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ക്യാമറഎന്നിങ്ങനെയുള്ള സവിശേഷതകളും ഫോണിലുണ്ട്.