ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്മാർട് ഹോം ഉൽപന്നവുമായി ഷവോമി രംഗത്ത്. 9999 രൂപ വിലയുള്ള മി എയർ പ്യൂരിഫയർ എന്ന ഉൽപന്നവുമായാണ് ഷവോമി എത്തിയിരിക്കുന്നത്. മുറിയിലെ വായു 10 മിനിറ്റിനുള്ളിൽ ശുദ്ധീകരിക്കാൻ ശേഷിയുള്ള എയർ പ്യൂരിഫയറിന് 360 ഡിഗ്രി ട്രിപ്പിൾ ലെയര്‍ ഫില്‍റ്ററും 400 ചതുരശ്ര മീറ്റർ കവേറേജുമാണുള്ളത്.