വോൾവോയുടെ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി XC40 റിചാർജ് ഉടൻ ഇന്ത്യൻ വിപണിയിലേയ്ക്ക്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (13:59 IST)
വോള്‍വോയുടെ കോംപാക്‌ട് എസ്‌യുവി XC40 യുടെ ഇലക്‌ട്രിക് പതിപ്പായ XC40 റീച്ചാര്‍ജ് ഉടൻ ഇന്ത്യൻ വിപണീയിയിലേയ്ക്ക് . 2021 തുടക്കത്തിൽ തന്നെ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും. ഇന്ത്യൻ വിപണിയിലേയ്ക്കായി വാഹനത്തിന്റെ നിർമ്മാണം ആരംഭിച്ചതായാണ് വിവരം. ഉയർന്ന പെർഫോമൻസുള്ള ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയാണ് XC40 റീച്ചാര്‍ജ് എത്തുക. വെറും 4.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിയ്ക്കാൻ വാഹനത്തിനാകും. 
 
180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ദൂരം സഞ്ചരിയ്ക്കനാകും വിധത്തിലാണ് വാഹനത്തെ ഒരുക്കിയിരിയ്ക്കുന്നത്. 78 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇതിന് വേണ്ട വൈദ്യുതി നൽകുക. ട്വിന്‍ ഇലക്‌ട്രിക് മോട്ടോറുകളാണ് വാഹനത്തെ കുതിപ്പിയ്ക്കുന്നത്. 408 ബി.എച്ച്‌.പി പവര്‍ ഉത്പാദിപ്പിയ്ക്കാൻ ഈ മോട്ടോറുകൾക്കാകും. 11 കിലോവാട്ട് റെഗുലര്‍ ചാര്‍ജറും, 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും വാഹനത്തിനായി ഒരുക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍