കോഹ്‌ലി ആഡംബര ഫ്ലാറ്റ് വാങ്ങി, വില കേട്ടാല്‍ ഞെട്ടും; ഇനി യുവരാജിന് മുകളില്‍ വിരാടുണ്ടാകും
വെള്ളി, 17 ജൂണ്‍ 2016 (15:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി കോടികള്‍ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റ് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓംകാർ റസിഡൻഷ്യൽ പ്രോജക്ടിന്റെ ഉടമസ്ഥതയിൽ മുംബൈയിലുള്ള 34 കോടിയുടെ ആഡംബര ഫ്ലാറ്റാണ് കോഹ്‌ലി വാങ്ങുന്നത്.
7171സ്ക്വെയർ ഫീറ്റിൽ അറേബ്യൻ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിന്റെ 35മത് നിലയിലെ ഫ്ലാറ്റാണ് കോഹ്‌ലി വാങ്ങുന്നത്. കിടപ്പു മുറി, ഡൈനിംങ് ഹാൾ, സൗകര്യ പ്രദമായ കുളിമുറി, വ്യായാമത്തിനുള്ള സ്ഥലം, അടുക്കള, ജോലിക്കാർക്ക് വേണ്ടിയുള്ള മുറികൾ അവർക്കായിട്ട് പ്രത്യേകം അടുക്കള തുടങ്ങിയവയുമുണ്ട്.
2018ഓടെ കോഹ്‌ലി കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഈ സമുച്ചയത്തിലെ 29മത് നിലയിലാണ് യുവരാജ് സിംഗിന്റെ ഫ്ലാറ്റ്.