ബലേനോയ്ക്ക് ശക്തനായ എതിരാളി; ടൊയോട്ടയുടെ പ്രീമിയം ഹാച്ച്‌ യാരിസ് വിപണിയിലേക്ക്

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (17:18 IST)
പ്രീമിയം ഹാച്ച്ബാക്ക് യാരിസുമായി ടൊയോട്ട എത്തുന്നു. ഇന്ത്യയ്ക്കു വേണ്ടി വികസിപ്പിച്ച് 2010 ൽ പുറത്തിറക്കിയ എറ്റിയോസിന് വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് നിലവിൽ രാജ്യാന്തര വിപണിയിലുള്ള യാരിസിനെ പുറത്തിറക്കാൻ ടൊയോട്ട ആലോചിക്കുന്നത്.
 
4115 എംഎം നീളവും, 1700 എംഎം വീതിയും 1800 എംഎം പൊക്കവുമുള്ള കറാണ്‍ യരിസ്.  ഇത് ഇന്ത്യൻ വിപണിയ്ക്ക് അനുയോജ്യമായിരിക്കും എന്നാണ് ടൊയോട്ട കരുതുന്നത്. പെട്രോൾ, ഡീസൽഎന്നീ വകഭേദങ്ങളുമായിട്ടായിരിക്കും പുതിയ ഹാച്ച്ബാക്ക് വിപണിയിലെത്തുക.
 
പ്രീമിയം സെഗ്‌മെന്റിൽ മത്സരിക്കാനെത്തുന്ന ഹാച്ച്ബാക്ക് മാരുതി ബലേനോ, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും യാരിസ് മത്സരിക്കുക. വാഹനം എന്ന് ഇന്ത്യയിലെത്തുമെന്ന് ടൊയോട്ട ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വർഷം അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.  

വെബ്ദുനിയ വായിക്കുക