പുതിയ സെഡാനുമായി ടൊയോട്ട ഇന്ത്യയിലെത്തുന്നു. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിള്‍ വിപണിയിലുള്ള ‘വിയോസ്’ എന്ന സെഡാനെയായിരിക്കും ടൊയോട്ട ഇന്ത്യയിലെത്തിക്കുകയെന്നാണ് സൂചന. 2017-2018 സാമ്പത്തിക വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിൽ പെട്രോൾ ഡീസൽ എന്നീ വകഭേദങ്ങളിലുള്ള എൻജിനുകളുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊറോള ആൾട്ടിസിന്റേയും എത്തിയോസ് സെഡാന്റെയും ഇടയിലെത്തുന്ന ഈ വാഹനം ഹോണ്ട സിറ്റി, ഹ്യൂണ്ടേയ് വെർണ, മാരുതി സിയാസ്, ഫോക്സ്‌വാഗൻ വെന്റോ എന്നീ കാറുകളുമായിട്ടായിരിക്കും ഏറ്റുമുട്ടുക. 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. മികച്ച ഫീച്ചറുകളും സൗകര്യങ്ങളുമായി എത്തുന്ന വാഹനം സി സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ ചലനങ്ങളുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.