വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം ഏറി വരുകയാണ്. കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യൂണ്ടായ്‌യുടെ കോന എസ്‌യുവിയും, എംജിയുടെ ഇസിഎസും വിപണിയിൽ വരവറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കുഞ്ഞൻ ഇലക്ട്രിക് കാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട
ടൊയോട്ട eQ BEV എന്ന് പേരിട്ടിരിക്കുന്ന വാഹനം ആണ് ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ടൊയോട്ടയുടെ പെട്രോള്‍ വാഹനമായ iQ ഹാച്ച്ബാക്കിനെ അടുസ്ഥാനപ്പെടുത്തിയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. 2012 മുതല്‍ തന്നെ eQ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. നഗരയാത്രകൾക്ക് എറെ ആനുയോജ്യമായ ഇലക്ടിക് വഹനമാണ് eQ എന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.
കാഴ്ചയിൽ ചെറുതെന്ന് തോന്നുമെങ്കിലും നാലുപേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് eQ. 3,115 എംഎം നീളവും 1,680 എംഎം വീതിയും 1,535 എംഎം ഉയരവുമുണ്ട് കുഞ്ഞ ഹാച്ച്ബാക്കിന്. 2,000 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ് സ്പോട്ടീവ് ആയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളും ബംബറുമെല്ലാം ഈ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കുന്നതാണ്.
ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. നോര്‍മല്‍, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. 63 ബിഎച്ച്പി കരുത്തും 163 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
2kWh ലിഥിയം അയണ്‍ ബാറ്ററി മോട്ടോറിന് വേൺറ്റ വൈദ്യുതി നൽകും. പൂർണ ചാർജിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 60 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ബാറ്ററി പൂർണമായും ചാർജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂർ സമയം ആവശ്യമാണ്. എന്നാൾ എന്നാല്‍ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു