2019ൽ ഏറ്റവും വരുമാനം നേടിയ ആപ്പ് ടിൻഡർ, സുരക്ഷിത ഡേറ്റിങ്ങിന് ആളുകൾ പണം ചിലവഴിക്കുന്നു

വ്യാഴം, 19 ഡിസം‌ബര്‍ 2019 (18:41 IST)
ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടിതൽ വരുമാനം ഉണ്ടാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഡേറ്റിങ് ആപ്പായ ടിൻഡർ. ഡേറ്റിങ് ആപ്പുകളിൽ ആളൂകൾ കൂടുതൽ സജിവമകുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. ആപ്പ്ആനി ഡോട്കോമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ആപ്പുകളിൽ നെറ്റ്‌ഫ്ലിക്സും ടെൻസെന്റീനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 
 
2.2 ശതകോടി ഡോളറാണ് 2019ൽ ടിൻഡർ നേടിയ വരുമാനം. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഡിൻഡറിന്റെ വരുമാനത്തിൽ 920 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരികുന്നത്. സുരക്ഷിതമായ ഡേറ്റിങ് അനുഭവത്തിനായി ഉപയോക്താക്കൾ പണം നൽകാൻ തയ്യാറാവുന്നു എന്നതാണ് ഡിൻഡറിന്റെ വരുമാനം വർധിക്കുന്നതിന് പ്രധാന കാരണം.
 
വീഡിയോ സ്ട്രീമിങ് ആപ്പുകളുടെ ജനപ്രിയത വർധിക്കുന്നതായും റിപ്പോർട്ടുകളിൽനിന്നും വ്യക്തമാണ്. പട്ടികയിൽ ആദ്യത്തെ 20 ആപ്പുകളില്‍ 10 എണ്ണവും വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പദവി ഫേസ്ബുക്കിന്റെ വാട്ട്സ് ആപ്പിനാണ്. രണ്ടാംസ്ഥാനം ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചറിനും, മൂന്നാം സ്ഥാനം ടി‌ക്ടോക്കിനുമാണ്, നാലാം സ്ഥാനത്ത് തന്നെ ഫെയിസ്ബുക്ക് ആപ്പും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍