അമേരിക്കൻ ഇലക്‌ട്രിക് വാഹന ഭീമനായ ടെസ്‌ലയുടെ ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ എനര്‍ജി ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ ടെസ്‌ല ഇന്ത്യയുടെ ആസ്ഥാനം ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ ആരംഭിച്ചേക്കും എന്ന് ടീം ബിച്ച്പി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
മുംബൈയിലെ വോര്‍ളി മേഖലയിലയിൽ 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. നിര്‍മാണ പ്ലാന്റ് ബെംഗളൂരു ആസ്ഥാനമായി തന്നെ നിര്‍മിച്ചേക്കും. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെസ്‌ല ജീവനക്കാരെ നിയമിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു