ഒറ്റ ചാർജിൽ 213 കിലോമീറ്റർ താണ്ടും, ടാറ്റ ടിഗോർ ഇവി വിപണിയിൽ !

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (20:24 IST)
ടാറ്റയുടെ ടിഗോർ ഇവി ഇന്ത്യൻ വിപണിയിൽ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. 9.44 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. പെട്രോൾ ടിഗോറുമായി വലിയ മാറ്റങ്ങളൊന്നും ആദ്യ കാഴ്ചയിൽ കണ്ടെത്താനാകില്ല. 14 ഇഞ്ച് അലോയ് വീലാണ് ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രകടമാകുന്ന ഏക വ്യത്യാസം. എബി എസ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർ ബാഗ് എന്നീ സുരക്ഷാ സംവിധാങ്ങൾ പെട്രോൾ ടിഗോറിലേതിന് സമാനമായി തന്നെ ടിഗോർ ഇവിയിലും നൽകിയിരിക്കുന്നു.
 
ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പവർ വിൻഡോ, ബ്ലൂടൂത്ത്, ഓഡിയോ സിസ്റ്റം, എന്നിവയെല്ലാം ഇലട്രിക് ടിഗോറിന്റെ ഇന്റീരിയറിലും സ്ഥാനംപിടിച്ചിട്ടുണ്ട്. 41 ബിഎച്ച്‌പി കരുത്തും 2500 ആർപിഎമ്മിൽ 105 എൻ എം ടോർക്കും സൃഷ്ടിക്കാൻ. 72 വോർട്ട് ത്രിഫേസ് എസി ഇൻഡക്ഷൻ മോട്ടോറിനാകും. 
 
21.5 കിലോവട്ട് അവർ ബറ്ററി പാക്കാണ് വാഹനത്തിന് വേണ്ട വൈദ്യുതി നൽകുക. ഒറ്റ ചാർജിൽ 213 കിലോമീറ്റർ വാഹനത്തിന് താണ്ടാനാകും. ആറ് മണിക്കൂറുകൾകൊണ്ട് വാഹനം 80 ശതമാനം ചർജ് കൈവരിക്കും. ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഉപയോഗിച്ചാൽ വെറും 90 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

Next Article