1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച വിമാനക്കമ്പനി 1953ലായിരുന്നു സർക്കാർ ദേശസാത്‌കരിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും ടാറ്റയുടെ കൈകളിലേക്കെത്തുന്നത്. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും കൈമാറാനാണ് തീരുമാനം.എയർ ഇന്ത്യ എക്‌സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരള്യും എയർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്‌സിന്റെ അൻപത് ശതമാനം ഓഹരികളും കൈമാറും.