ഫിബ്രുവരി 28 ശനിയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കും

ഞായര്‍, 22 ഫെബ്രുവരി 2015 (11:05 IST)
കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന ദിവസമായ ഫിബ്രുവരി 28 ശനിയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കും. അന്നേ ദിവസം രാജ്യത്തെ ഓഹരി വിപണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയന്ത്രണസമിതിയായ സെബി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇത്. സാധാരണ ശനിയാഴ്ച ഓഹരിവിപണികള്‍ക്ക് അവധിയാണ്.

പതിവ് പോലെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30 വരെയായിരിക്കും വിപണി പ്രവര്‍ത്തിക്കുക. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേന്ദ്രബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. മുന്‍പ് ബജറ്റ് ശനിയാഴ്ച അവതരിപ്പിച്ചപ്പോഴും ഓഹരി വിപണി പ്രവര്‍ത്തിച്ചിരുന്നു. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്ന 1992 ഫെബ്രുവരി 29, 1993 ഫെബ്രുവരി 27, യശ്വന്ത് സിന്‍ഹ ബജറ്റ് അവതരിപ്പിച്ച 1999 ഫെബ്രുവരി 27 എന്നീ ദിവസള്‍ ശനിയാഴ്ചയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക