ടിവി വിപണിയില്‍ വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് ലീഇക്കോ സൂപ്പര്‍ 3 സീരീസ് !

ഞായര്‍, 20 നവം‌ബര്‍ 2016 (14:39 IST)
ടിവി വിപണിയില്‍ വലിയൊരു കൊടുങ്കാറ്റ് സൃഷ്ടിച്ച് ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോസൂപ്പര്‍ 3 സീരീസ്. ലീമാളിലും ഫ്‌ളിപ്ക്കാര്‍ട്ടിലുമായി 4,000 രൂപ വരെയുള്ള കാഷ്‌ബാക്ക്, 12മാസത്തേക്കുള്ള നൊകോസ്റ്റ് ഇഎംഐ എന്നിങ്ങനെയുള്ള തകര്‍പ്പന്‍ ഓഫറുകളാണ് സൂപ്പര്‍ ടിവികള്‍ക്ക് കമ്പനി നല്‍കുന്നത്. 
 
ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 2,500 രൂപ വരെയുള്ള എക്‌ച്ചേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ ലീമാളില്‍ നിന്ന് സൂപ്പര്‍ ടിവി വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തേക്ക് 9,800 രൂപയുടെ ലീഇക്കോ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 1500 യുണിറ്റ് സൂപ്പര്‍ ‍3 സീരീസ് ടി വികളാണ് വെറും മൂന്ന് മിനിറ്റില്‍ ലീഇക്കോ ഫ്‌ളാഷ് സെയിലില്‍ വിറ്റത്.

വെബ്ദുനിയ വായിക്കുക